പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന.(Assembly elections, Will VS Achuthanandan’s former PA A Suresh contest for Congress in Malampuzha?)
ദീർഘകാലം വി.എസ്. അച്യുതാനന്ദന്റെ നിഴലായി പ്രവർത്തിച്ച സുരേഷിനെ മത്സരിപ്പിക്കുന്നതിലൂടെ സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. വി.എസിന്റെ വിശ്വസ്തൻ എന്ന നിലയിൽ മലമ്പുഴയിലെ വോട്ടർമാർക്കിടയിൽ സുരേഷിനുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ് പക്ഷത്തെ ഉറച്ച പോരാളിയായിരുന്ന സുരേഷ് യുഡിഎഫ് പാളയത്തിലെത്തുന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാകും. സുരേഷുമായി നേതാക്കൾ ചർച്ച നടത്തിയെന്നാണ് സൂചന.



