Tuesday, February 10, 2026
HomeKerala'പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്': കെ സുധാകരൻ |...

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്’: കെ സുധാകരൻ | Assembly elections

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections)

പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി ഇതുവരെ നിലപാടെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിപാടിയിൽ നിന്ന് വിട്ടുനിന്നെന്ന വാർത്തകൾ അദ്ദേഹം തള്ളി. മറ്റ് നേതാക്കൾ ഉള്ളതിനാലാണ് വേദിയിൽ നിന്ന് മാറിയതെന്നും ഒരു രാഷ്ട്രീയ കേസിന്റെ വിചാരണയിൽ ഹാജരാകേണ്ടതിനാലാണ് കണ്ണൂരിലെ പരിപാടിയിൽ എത്താൻ കഴിയാഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ സുധാകരൻ ഇറങ്ങുന്നത് യുഡിഎഫിന് വലിയ ആവേശം നൽകുമെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.