കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പാലാ മണ്ഡലത്തിൽ പോരാട്ടച്ചൂട് പാരമ്യത്തിലെത്തി. വികസന പദ്ധതികളെച്ചൊല്ലി മാണി സി. കാപ്പനും ജോസ് കെ. മാണിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ പകരം വീട്ടാനുറച്ചാണ് ജോസ് കെ. മാണിയുടെ നീക്കങ്ങൾ.(Pala is once again a political battleground, Mani C Kappan and Jose K Mani face off)
മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം ജോസ് കെ. മാണിയാണെന്നാണ് മാണി സി. കാപ്പന്റെ പ്രധാന ആരോപണം. കെ.എം. മാണി സാറിനോട് താൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്ത ഒരു വികസനത്തിനും തടസ്സം നിന്നിട്ടില്ല. എന്നാൽ ഇന്ന് പാലായിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ. മാണിയാണ് എന്നും മാണി സി. കാപ്പൻ കുറ്റപ്പെടുത്തി.
തൻ്റെ പിതാവ് കൊണ്ടുവന്ന പദ്ധതിയെ ഞെരുക്കി കൊല്ലാൻ താൻ ശ്രമിക്കുമോ എന്നാണ് ജോസ് കെ. മാണിയുടെ ചോദ്യം. കെ.എം. മാണിയുടെ തട്ടകത്തിൽ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയത് കാപ്പന് വലിയ രാഷ്ട്രീയ മേൽക്കൈ നൽകിയിരുന്നു.



