ചിരാഗ് എന്ന സ്ഥിരം ഉപഭോക്താവ് ‘മലായ് സോയ ചാപ്പ്’ ഓർഡർ ചെയ്തപ്പോൾ നൽകിയ ആവശ്യങ്ങളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് (Viral customer note). റെസ്റ്റോറന്റ് ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ‘ഖഡക് സിംഗ് ദാ ധാബ’ എന്ന റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്.
മലായ് സോയ ചാപ്പിന്റെ ചെറിയ പോർഷനാണ് (Small) ചിരാഗ് ഓർഡർ ചെയ്തത്. ഒപ്പം അവൻ റെസ്റ്റോറന്റിന് അയച്ച സന്ദേശം ഇതായിരുന്നു, ‘ഹായ്, ഞാൻ നിങ്ങളുടെ സ്ഥിരം കസ്റ്റമറായ ചിരാഗ് ആണ്. ഇന്നത്തെ നിങ്ങളുടെ അവസാനത്തെ ഓർഡറാണ് ഇതെന്ന് എനിക്കറിയാം. അതുകൊണ്ട് ഇത് നന്നായി പാകം ചെയ്യണം. സോയ ചാപ്പിന്റെ അളവ് കുറച്ച് കൂട്ടി നൽകണം, പറ്റുമെങ്കിൽ വലിയ സൈസ് തന്നെ അയക്കണം. കൂടെ റുമാലി റൊട്ടിയോ നാനോ കൂടി തരാൻ പറ്റുമെങ്കിൽ അതും നൽകണം.’
ചെറിയ പൈസയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത് റെസ്റ്റോറന്റിൽ നിന്ന് ഇത്രയധികം സൗജന്യങ്ങൾ പ്രതീക്ഷിച്ച ചിരാഗിനെ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല. “എന്താ മുഖ്വാസ് (ഭക്ഷണത്തിന് ശേഷം കഴിക്കുന്ന മിഠായി) കൂടുതൽ ചോദിച്ചില്ലേ? റെസ്റ്റോറന്റിന്റെ പകുതി ഷെയർ കൂടി ചോദിക്കാമായിരുന്നു’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ‘ചെറിയ പോർഷൻ ഓർഡർ ചെയ്തിട്ട് വലിയ പീസും കൂടെ റൊട്ടിയും ചോദിക്കുന്നു. ഇതെന്താ സൗജന്യ ഭക്ഷണം നൽകുന്ന ഇടം ആണെന്നാണോ ഇവർ വിചാരിച്ചിരിക്കുന്നത്’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
ഇത്തരത്തിലുള്ള വിചിത്രമായ ആവശ്യങ്ങൾ ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻപ് ഡൽഹിയിൽ നിന്നുള്ള ഒരാൾ ഉള്ളിക്ക് വില കൂടിയ സമയത്ത് റെസ്റ്റോറന്റിന് അയച്ച സന്ദേശവും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഭയ്യാ, ദയവായി വട്ടത്തിൽ മുറിച്ച ഉള്ളി കൂടെ അയക്കണം. ഉള്ളിക്ക് ഭയങ്കര വിലയാണ്, എനിക്ക് വാങ്ങാൻ കഴിയില്ല. അതുകൊണ്ട് കുറച്ച് ഉള്ളി അയക്കണേ’ എന്നായിരുന്നു അന്നത്തെ ആ ഉപഭോക്താവിന്റെ ദയനീയമായ അപേക്ഷ.
Dhabe wale to bahut kamate hai. Unlimited margins hai is kaam me.
Meanwhile customer demands ⬇️😭😂 pic.twitter.com/7GJnZUm7pa
— Kawaljeet Singh (@kawal279) February 7, 2026



