Saturday, February 7, 2026
HomeNationalപ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക്: അൻവർ ഇബ്രാഹിമുമായി നാളെ കൂടിക്കാഴ്ച |...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക്: അൻവർ ഇബ്രാഹിമുമായി നാളെ കൂടിക്കാഴ്ച | PM Modi

ന്യൂഡൽഹി: രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം മലേഷ്യൻ സമയം അഞ്ച് മണിയോടെ കോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും.(PM Modi embarks to Malaysia, Meeting with Anwar Ibrahim tomorrow)

വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മലേഷ്യയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി നിർണ്ണായക കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിലെ പുതിയ സാധ്യതകൾ ആരായുന്നതിനും ചർച്ചകൾ ലക്ഷ്യമിടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates