HomeWorldഇറാൻ-അമേരിക്കൻ യുദ്ധത്തിനെതിരെ പ്രതിഷേധം: മുൻ യുഎസ് സൈനികന്റെ കൈ സെനറ്റർ ഒടിച്ചു...

ഇറാൻ-അമേരിക്കൻ യുദ്ധത്തിനെതിരെ പ്രതിഷേധം: മുൻ യുഎസ് സൈനികന്റെ കൈ സെനറ്റർ ഒടിച്ചു | Tim Sheehy Brian McGinnis Senate Protest

വാഷിംഗ്ടൺ ഡി.സി.: പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് യുഎസ് സെനറ്റിൽ നാടകീയ രംഗങ്ങൾ. സെനറ്റ് സായുധ സേന സബ്കമ്മിറ്റി ഹിയറിംഗിനിടെ പ്രതിഷേധിച്ച മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥൻ ബ്രയാൻ മക്ഗിന്നിസിന്റെ കൈ പോലീസും റിപ്പബ്ലിക്കൻ സെനറ്റർ ടിം ഷീഹിയും ചേർന്ന് ബലം പ്രയോഗിച്ച് പുറത്താക്കുന്നതിനിടെ ഒടിഞ്ഞു. (Tim Sheehy Brian McGinnis Senate Protest)

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നതിനെതിരെയാണ് മക്ഗിന്നിസ് പ്രതിഷേധിച്ചത്. “ഇസ്രായേലിന് വേണ്ടി യുദ്ധം ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ല” എന്നും “ഫ്രീ പലസ്തീൻ” എന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. യൂണിഫോം ധരിച്ചെത്തിയ മക്ഗിന്നിസിനെ ക്യാപിറ്റൽ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോണ്ടാനയിൽ നിന്നുള്ള സെനറ്റർ ടിം ഷീഹിയും (മുൻ നേവി സീൽ ഉദ്യോഗസ്ഥൻ) സഹായത്തിനെത്തുകയായിരുന്നു.

വാതിലിൽ പിടിച്ച് പുറത്തുപോകാതിരിക്കാൻ ശ്രമിച്ച മക്ഗിന്നിസിനെ വലിച്ചുമാറ്റുന്നതിനിടെയാണ് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സെനറ്റർ തന്റെ കൈ ഒടിച്ചതാണെന്ന് അദ്ദേഹം പിന്നീട് ആരോപിച്ചു.പ്രതിഷേധക്കാരൻ അക്രമാസക്തനായാണ് പെരുമാറിയതെന്നും സാഹചര്യം ശാന്തമാക്കാനാണ് താൻ ഇടപെട്ടതെന്നും ടിം ഷീഹി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.പോലീസിനെ ആക്രമിച്ചതിനും അറസ്റ്റ് തടഞ്ഞതിനും മക്ഗിന്നിസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അദ്ദേഹത്തെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായാണ് മക്ഗിന്നിസ് മത്സരിക്കുന്നത്. ഒരു ജനപ്രതിനിധി തന്നെ പ്രതിഷേധക്കാരനെ ശാരീരികമായി നേരിട്ടതിനെതിരെ അമേരിക്കയിൽ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.

Clickable Info Box