മസ്‌കറ്റ്: ഖത്തറിൽ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൈനികരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ട രാജ്യങ്ങളെയും അനുശോചനം അറിയിച്ചത്.(Qatar helicopter crash, Oman expresses condolences)
ഈ പ്രയാസകരമായ സാഹചര്യത്തിൽ ഖത്തറിനോടും തുർക്കി റിപ്പബ്ലിക്കിനോടും ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വേർപാടിന്റെ വേദന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധൈര്യവും ആശ്വാസവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഏഴ് പേർ മരിച്ച കാര്യം ഖത്തർ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

