HomeWorldഇസ്രായേൽ യുദ്ധത്തിനിടയിൽ ബെയ്റൂട്ടും ടെഹ്‌റാനും തമ്മിൽ വാക്പോര് ശക്തം; ലെബനനെ ഇറാൻ...

ഇസ്രായേൽ യുദ്ധത്തിനിടയിൽ ബെയ്റൂട്ടും ടെഹ്‌റാനും തമ്മിൽ വാക്പോര് ശക്തം; ലെബനനെ ഇറാൻ വിലപേശൽ ചീട്ടാക്കുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഔൺ | Lebanon and Iran’s war of words

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ടെഹ്‌റാനും ലെബനൻ സർക്കാരും തമ്മിലുള്ള നയതന്ത്ര വാക്പോര് പരസ്യ യുദ്ധത്തിലേക്ക് (Lebanon and Iran’s war of words). തങ്ങളുടെ അനുമതിയില്ലാതെ വാഷിംഗ്ടണിൽ വെച്ച് ലെബനൻ സർക്കാരും ഇസ്രായേലും ഉണ്ടാക്കിയ ഉപാധികളോടെയുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ഹിസ്ബുള്ളയും ഇറാനും തള്ളിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനിടയിൽ ഞായറാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച ഇസ്രായേൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാനിയൻ നഗരങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ രണ്ട് മാസമായി നിലനിന്നിരുന്ന താൽക്കാലിക സമാധാനം പൂർണ്ണമായും തകർന്നു.

ലെബനൻ മണ്ണിൽ ഇസ്രായേൽ അധിനിവേശം തുടരുകയാണെങ്കിൽ മേഖലയിൽ ഇനി ശാന്തിയുണ്ടാകില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പ്രതികരിച്ചത്. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഇറാൻ ലെബനനെ വെറുമൊരു ‘വിലപേശൽ ചീട്ടാക്കുകയാണെന്ന്’ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ജോസഫ് ഔൺ കുറ്റപ്പെടുത്തി. ഇത് തങ്ങളുടെ രാജ്യമാണെന്നും തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇറാന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്രവും മാത്രമാണ് വഴിയെന്നും ഹിസ്ബുള്ള അത് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ലെബനൻ ഇറാൻ്റെ വിലപേശൽ ചീട്ടായിരുന്നുവെങ്കിൽ പണ്ടേ കരാറുകൾ ഒപ്പിടാമായിരുന്നുവെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു. ഒപ്പം ലെബനന്റെ യഥാർത്ഥ ശത്രു ആരാണെന്ന് പ്രസിഡന്റ് തിരിച്ചറിയണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നിലവിൽ ലിതാനി നദിക്ക് തെക്കുള്ള സായുധ സംഘങ്ങളെ ഒഴിപ്പിക്കാനും പ്രദേശത്ത് ലെബനൻ സൈന്യത്തിന് മാത്രം പൂർണ്ണ നിയന്ത്രണം നൽകാനുമുള്ള അമേരിക്കൻ നിർദ്ദേശത്തെ ഹിസ്ബുള്ള പൂർണ്ണമായും എതിർക്കുകയാണ്. അമേരിക്കൻ മണ്ണിൽ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കഴിയും വരെ മാത്രമാണ് ട്രംപ് ഭരണകൂടം താൽക്കാലിക സമാധാനം നിലനിർത്താൻ ശ്രമിക്കുന്നതെന്നും, അത് കഴിഞ്ഞാൽ യുഎസ് ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അതിനാൽ മുൻകൂട്ടി തിരിച്ചടിക്കാൻ ഇറാൻ തയ്യാറാകണമെന്നും ഇറാന്റെ തീവ്രനിലപാടുള്ള പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

Summary: A fierce diplomatic war of words has erupted between Beirut and Tehran, underscoring the deep geopolitical fracturing within Lebanon amid the escalating regional conflict with Israel. Following a Sunday Israeli airstrike targeting a Hezbollah zone in Beirut’s Dahiyeh suburb, Iran launched a massive ballistic retaliatory missile strike on Israel, which subsequently triggered fresh Israeli counter-raids on Tehran this Monday morning, effectively dismantling a fragile two-month truce. The ground invasion has severely heightened systemic friction between Iran, which funds Hezbollah, and the newly active Lebanese civilian government.

WhatsApp Channel Banner

Latest updates

ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; പൂഞ്ചിലും രജൗരിയിലുമായി 19...

ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ കുതിച്ചുയരുന്നു (Jammu kashmir flash floods). കനത്ത നാശനഷ്ടമുണ്ടായ പൂഞ്ച്, രജൗരി ജില്ലകളിൽ മാത്രം ഇതുവരെ 19 പേർക്ക് ജീവൻ...

ലോകകപ്പ് ഫൈനൽ ആവേശം: കേരള, കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ (ജൂലൈ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു (Kerala university exam postponed). പരീക്ഷകളുടെ പുതുക്കിയ തീയതികൾ...

ഇറാനെതിരെ എട്ടാം രാത്രിയും യുഎസ് ബോംബാക്രമണം; ആണവനിലയവും തകർത്തു;...

വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ,...

വ്യാജ ഗൂഗിൾ പേ ആപ്പ് വഴി സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ...

മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ (Malappuram fake google pay scam) വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട്...

തിരുവനന്തപുരത്ത് കോടികളുടെ ഹണിട്രാപ്പ്; വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി...

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...