തെക്കൻ ലെബനനിലെ ടയർ ജില്ലയിലുള്ള അൽ-ഷഹാബിയ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (Lebanon Airstrike). ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ജനവാസ മേഖലയിൽ വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
മാർച്ച് രണ്ടിന് ഹിസ്ബുള്ള അതിർത്തി കടന്ന് ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ ശക്തമായ തിരിച്ചടി തുടരുകയാണ്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ലെബനനിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.
Summary
An Israeli airstrike in the al-Shahabiya district of Tyre, southern Lebanon, killed one civilian and wounded four others today. The conflict has escalated since Hezbollah launched attacks on March 2 following the start of the US-Israel war on Iran. To date, Israeli strikes have killed over 1,000 people and displaced nearly a million residents in Lebanon

