HomeWorldസ്വവർഗാനുരാഗിയായ പുരുഷന്മാരെ മാത്രം വേട്ടയാടി; രക്തദാഹിയായ കൊലയാളി ഗാരി ബൗൾസിന്റെ കഥ...

സ്വവർഗാനുരാഗിയായ പുരുഷന്മാരെ മാത്രം വേട്ടയാടി; രക്തദാഹിയായ കൊലയാളി ഗാരി ബൗൾസിന്റെ കഥ | Gary Ray Bowles

 

വിചിത്രമായ കൊലപാതക രീതി, എഫ്ബിഐയുടെ കുറ്റവാളികളുടെ പട്ടികയിൽ ഏറ്റവും അപകടകാരി. അമേരിക്കയുടെ രക്തദാഹിയായ കുറ്റവാളി എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാരി ബൗൾസ് (Gary Bowles). പതിമൂന്നാം വയസ്സിൽ തന്നെ അതിക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛനെ ഗുരുതരമായി പരുക്കേൽപ്പിച്ചാണ് അമേരിക്കയുടെ ചരിത്രത്തിലെ കുപ്രസിദ്ധനായ ഗാരിയുടെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള കടന്നുവരവ്. ആറു മാസത്തെ കാലയളവ് കൊണ്ട് ഗാരി ബൗൾസ് കവർന്നത് 6 ഓളം ജീവനുകളായിരുന്നു. സ്വവർഗാനുരാഗിയായ പുരുഷന്മാരെ മാത്രം കൊല്ലപെടുത്തിയ, ഐ-95 കൊലയാളി (The I-95 Killer) എന്ന ഗാരി ബൗൾസിന്റെ കൊലപാതക രീതികൾ അതിഭയാനകമാണ്.

1994-ലെ അമേരിക്കയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ നിറഞ്ഞു നിന്ന ഒരേയൊരു പേര്, ഗാരി റേ ബൗൾസ്. ഗാരിയുടെ ഇരകളിൽ ഏറെയും സ്വവർഗാനുരാഗികളായ പുരുഷന്മാരായിരുന്നു, ഇത് അയാളുടെ കുറ്റകൃത്യങ്ങൾ ഒരുവിധം ഹേറ്റുക്രൈം ആയി കണക്കാക്കപ്പെട്ടു.
1952-ൽ വെസ്റ്റ് വിർജീനിയയിൽ ജനിച്ച ഗാരി ബൗൾസിന്റെ ജീവിതത്തിന്റെ ആദ്യ നാളുകളിലെ കൂട്ട് തീരാദുഃഖവും വേദനേയുമായിരുന്നു. ഖനിത്തൊഴിലാളിയായ അച്ഛൻ ശ്വാസകോശ രോഗം മൂലം മരിച്ചതോടെയാണ് ബാലനായ ഗാരി റേയുടെ ജീവിതം നരകതുല്യമായി തീരുന്നത്. അമ്മയാണ് ഗാരിയെ വളർത്തിയതും പഠിപ്പിച്ചതും.

പിതാവ് മരണപ്പെട്ട് ആറുമാസത്തിനുള്ളിൽ തന്നെ അമ്മ മറ്റൊരു വിവാഹം കഴിക്കുന്നു. മൂന്നാമതും അവർ വിവാഹിതയായി. അതോടെ ഗാരിയുടെ ബാല്യം ദുരിതപൂർണമാക്കുവാൻ തുടങ്ങി. ഗാരിയും സഹോദരങ്ങളേയും രണ്ടാനച്ഛൻ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കിയുമായിരുന്നു. തക്കം കിട്ടുമ്പോഴൊക്കെയും പൊതിരെ തല്ലുമായിരുന്നു. ഇതെല്ലം കണ്ടിട്ടും അമ്മ രണ്ടാനച്ഛനെ തടയാറില്ല.

ആദ്യമൊക്കെ കരഞ്ഞു കൊണ്ടും സങ്കടം ഉള്ളിൽ കടിച്ചുപിടിച്ചുകൊണ്ടുമാണ് ഗാരി ആ വീട്ടിൽ ജീവിച്ചത്. എന്നാൽ, എല്ലാം നിയന്ത്രണ രേഖകളും ലംഘിച്ചു രണ്ടാനച്ചന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ ഗാരി അയാളെ തിരിച്ച് ആക്രമിക്കുന്നു. അന്നുവരെ ആ 13 വയസ്സുകാരൻ മാനസികമായും ശാരീരികമായും ഏറ്റുവാങ്ങി എല്ലാ പീഡനങ്ങൾക്കുമുള്ള ഉത്തരമായി രണ്ടാനച്ഛന്റെ ശരീരം കുത്തി മുറിക്കുന്നു. രണ്ടാനച്ഛനെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഗാരി വീടുവിട്ടിറങ്ങുന്നു. ജീവിതം പച്ച പിടിപ്പിക്കാനായി, ഗാരി പണമുണ്ടാക്കാൻ എളുപ്പവഴികൾ തേടിയിറങ്ങി. അതിനായി അവൻ കണ്ടെത്തിയ മാർഗമായിരുന്നു വേശ്യാവൃത്തി. അങ്ങനെ അയാൾ ജീവിതം തള്ളിനീക്കി. 1980-കളിൽ നിരവധി ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടു.
1982 ൽ പെൺസുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിനും ശാരീരികമായി ഉപദ്രവിച്ചതിനും അറസ്റ്റിലായി.1991 ൽ, ജയിൽ മോചിതനായ ശേഷം, പ്രായമായ ഒരു സ്ത്രീയുടെ പേഴ്സ് മോഷട്ടിക്കുവൻ മോഷണത്തിൽ നിന്ന് പിഴ ചുമത്തി, അദ്ദേഹത്തിന് നാല് വർഷം കൂടി തടവിന് ശിക്ഷിച്ച കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ ശിക്ഷ പൂർത്തിയാക്കുവാൻ രണ്ട് വർഷം ബാക്കി നിൽക്കേ ഗാരി ജയിൽ മോചിതനാകുന്നു.

കൊലപാതകങ്ങളുടെ തുടക്കം

1994 മാർച്ചിനും നവംബറിനും ഇടയിൽ ഗാരി കൊന്നൊടുക്കിയത് ആറു പുരുഷന്മാരെയായിരുന്നു. ഗാരിയുടെ പ്രധാന ഇരകൾ സ്വവർഗ അനുരാഗികളായ പുരുഷന്മാരോ, ഗാരിക്ക് സ്വവർഗ്00അനുരാഗികൾ ആണെന്ന് തോന്നിയവരും ആയിരുന്നു. ഭാര്യയ്ക്ക് അഭയം നൽകിയ വ്യക്തി തന്നെയായിരുന്നു അയാളുടെ ആദ്യത്തെ ഇരയും. ലൈംഗിക തൊഴിലാളി എന്ന നിലയിൽ ഇരകളെ സമീപിക്കുന്നു. ശേഷം അവരുടെ വിശ്വസ്തത പിടിച്ചുപറ്റി, ഇരകളുടെ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെവച്ചാണ് ഇരകളെ കഴുത്ത് ഞെരിച്ചു കൊലപെടുത്തുന്നു.

1994 മാർച്ച് 15-ന്, ഫ്ലോറിഡയിലെ ഡേടോണ ബീച്ചിൽ, ഗാരിക്ക് താമസിക്കാൻ താൽക്കാലിക സ്ഥലം വാഗ്ദാനം ചെയ്ത 59 വയസ്സുള്ള തൻ്റെ ആദ്യ ഇരയായ ജോൺ ഹാർഡി റോബർട്ട്സിനെ കൊലപ്പെടുത്തുന്നു. ബൗൾസ്, ജോണിന്റെ തലയുടെ പിൻഭാഗത്ത് ഒരു ലാംപിന്റെ അടിഭാഗം കൊണ്ട് അടിച്ചു വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോബർട്ട് തന്നാൽ കഴിയുന്ന രീതിയിൽ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഗാരി അയാളെ ഒരു ടവൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. റോബർട്ട് മരണപ്പെട്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം അയാളുടെ ക്രെഡിറ്റ് കാർഡും കാറും മോഷ്ട്ടിച്ച ശേഷം അവിടെനിന്നും രക്ഷപ്പെടുന്നു. റോബർട്ട് കൊല്ലപ്പെട്ട അടുത്ത ദിവസമാണ് സംഭവ സ്ഥലത്ത് പോലീസ് എത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിരലടയാളങ്ങളും പ്രൊബേഷൻ രേഖകളും കണ്ടെത്തിയതിനെ തുടർന്നാണ് കൊലയാളി റോബർട്ടിനോടൊപ്പം താമസിച്ചിരുന്ന ഗാരിയാണ് എന്ന് പോലീസ് ഉറപ്പിക്കുന്നു. എന്നാൽ ഗാരിയെ പിടികൂടുവാൻ പോലീസിന് സാധിച്ചിരുന്നില്ല.

ആദ്യ കൊലപാതകം അരങ്ങേറി അധികം വൈകാതെ, തുടരേയുള്ള ആറു മാസങ്ങളിലായി വീണ്ടും നാല് പുരുഷമാരെ കൂടി കൊലപെടുത്തുന്നു. ഇരകളെ എല്ലാവരെയും കൊലപെടുത്തിയത് സമാനമായ രീതിയിൽ. ഗാരി അയാളുടെ ചില ഇരക്കളോടൊപ്പം താമസിച്ചിരുന്നു. ലൈംഗികബന്ധം വാഗ്ദാനം ചെയ്താണ് ഇരകളുമായി അടുക്കുന്നത്. അവസരം ഒത്തവരുമ്പോൾ അവരെ കൊലപ്പെടുത്തുന്നു. ശേഷം ഇരകളുടെ പണവും ക്രെഡിറ്റ് കാർഡുമായി കടന്നുകളയുന്നു.
മേരിലാൻഡ്, ഫ്ലോറിഡ, ജോർജിയ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ, ഒരേ കാലയളവിൽ അരങ്ങേറിയ സമാനമായ കൊലപതാക രീതികൾ വിരൽ ചൂണ്ടിയത് ഗാരിയിലേക്കായിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഉണ്ടായിട്ട് പോലും പോലീസിന് ഗാരിയെ പിടികൂടുവാൻ സാധിച്ചിരുന്നില്ല. 1994 ഒക്ടോബറോടെ എഫ്ബിഐയുടെ രാജ്യത്തെ 10 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഗാരി ഇടപിടിക്കുന്നു. ഒന്നിന് പിറകെ ഒന്നായി നടത്തിയ കൊലപാതകങ്ങളിൽ പിടിക്കപെടാത്തത്, ഗാരിയിൽ ആത്മവിശ്വാസം നിറയ്ക്കുന്നു. ഈ അളവറ്റ ആത്മവിശ്വാസം തന്നെയാണ് ഗാരി പിടിക്കപെടുവാനുള്ള കാരണമായി തീർന്നതും.

ഗാരിയുടെ അവസാന ഇരയായിരുന്നു വാൾട്ടർ ഹിൽട്ടൻ. ലൈംഗിക തൊഴിലാളി എന്ന നിലയിൽ വാൾട്ടറെ പരിചയപ്പെടുന്നു. തിമോത്തി എന്ന പേരിലായിരുന്നു വാൾട്ടറുമായി ഗാരി ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് വാൾട്ടറിന്റെ വീട്ടിൽ തന്നെ താമസിക്കുന്നു. എന്നാൽ അധികം വൈകാതെ ഇയാളെയും ഗാരി കൊലപ്പെടുത്തുന്നു. ഒരു പകലും രാത്രിയും തുടർച്ചയായി വാൾട്ടറിനൊപ്പം മദ്യപികുന്നു. 1994 നവംബർ 16 ന്, 40 പൗണ്ടോളം തൂക്കം വരുന്ന കല്ല് കൊണ്ട് അയാളുടെ മുഖത്തേക്കിടിക്കുന്നു. അയാൾ നിലവിളിക്കാതിരിക്കുവാൻ തൊണ്ടയിൽ ഒരു തൂവാല തിരിക്കിവയ്ക്കുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വാൾട്ടർ മരണപ്പടുന്നു. പതിവ് പോലെ കൊലപാതക ശേഷം ഗാരി പണവുമായി രക്ഷപ്പെടുന്നു. ഗാരിയേ കുടുക്കിലാക്കിയത് വാൾട്ടറിന്റെ സഹോദരി പോലീസിന് നൽകിയ മൊഴിയായിരുന്നു. തിമോത്തി എന്ന പേരിൽ ഒരാൾ തന്റെ സഹോദരനൊപ്പം താമസിച്ചിരുന്നതായി സഹോദരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നു. ഇത് കേസിൽ നിർണായക വഴിത്തിരിവായി മാറി.

വാൾട്ടർ കൊല്ലപ്പെട്ട ഏതാനം ദിവസങ്ങൾക്കുളിൽ തന്നെ ഗാരി പോലീസിന്റെ പിടിയിലാകുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കുടിയേറി നടന്ന ഗാരി ഒടുവിൽ കയറിപ്പറ്റിയത് ജയിലിൽ. അങ്ങനെ ഗാരി നടത്തിയ ആറു കൊലപാതകങ്ങളിൽ അയാൾ കുറ്റക്കാരാനാണ് എന്ന് തെളിയുന്നു. കോടാതിയിൽ വിചാരണ വേളയിൽ ഗാരി അയാൾ നടത്തിയ കുറ്റകൃത്യങ്ങൾ സ്വയം സമ്മതിക്കുന്നുണ്ട്. 1996 ൽ ഫ്ലോറിഡ സുപ്രീം കോടതി ഗാരിക്ക് മരണശിക്ഷ വിധിക്കുന്നു. പിന്നീട് അത് ജീവപര്യന്തം തടവായി മാറ്റി. എന്നാൽ, 1999-ൽ ഫ്ലോറിഡ കോടതി വീണ്ടും ഗാരിക്ക് മരണശിക്ഷ വിധിക്കുന്നു. 2019 ഓഗസ്റ്റ് 22 ന് വിധി നടപ്പിലാക്കി. വിഷം കുത്തിവച്ചാണ് ഗാരി ബൗൾസിന്റെ വധശിക്ഷ നടപ്പിലാക്കിയത്.

“നിങ്ങൾ ഒരു ദിവസം എഴുന്നേറ്റ് ഒരു സീരിയൽ കില്ലറാകാൻ തീരുമാനിക്കുന്നില്ല’, ഇവ ഗാരിയുടെ വാക്കുകളായിരുന്നു. ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത കൊലയാളിയെന്നായിരുന്നു ഗാരിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. പണത്തിന് വേണ്ടി മാത്രമായിരുന്നില്ല ഗാരി ആ പുരുഷന്മാരെ കൊലപ്പെടുത്തിയത്, കുട്ടികാലത്ത് അയാൾ നേരിട്ട് കൊടിയ പീഡനങ്ങളുടെ ഒരു തിരിച്ചടിയെന്ന് പോലെ മറ്റു പുരുഷന്മാരെ കൊലപ്പെടുത്തിയത്. ഒരു പക്ഷെ ഗാരിയെ അന്ന് പോലീസ് പിടികൂടിയിരുന്നില്ല എങ്കിൽ പിന്നെയും നിരവധി മനുഷ്യർ കൊലപ്പെടുമെന്നത് തീർച്ച.

ഗാരിയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നത് ഒന്നു മാത്രമാണ്, ഒരു വ്യക്തിയെ ക്രിമിനലായി രൂപപ്പെടുത്തുന്നത് അവരുടെ ജീവിത അനുഭവങ്ങൾ മാത്രമല്ല, അവയ്ക്ക് ലഭിച്ച എതിർപ്പോ പിന്തുണയോ തന്നെയാണ്. അമേരിക്കയുടെ രക്തദാഹിയായ കൊലയാളിയുടെ ജീവിതം തുറന്നു നൽകുന്നത്, ഒരു മനുഷ്യന്റെ മനസ്സിൽ ഇരുണ്ട പക്ഷങ്ങൾ രൂപപ്പെടുന്നത് എങ്ങനെയാണ് എന്ന്. ഒരു കുട്ടിയുടെ മനസ്സിൽ വിതയ്ക്കുന്ന ഓരോ വിത്തുകളക്കും അവനെ എത്രത്തോളം വലിയ ക്രിമിനൽ ആകുവാൻ സാധിക്കുമെന്ന് ഗാരിയുടെ ജീവിതം വരച്ചു കാട്ടുന്നു.

Summary: Gary Ray Bowles (1962–2019) was an American serial killer known as the “I-95 Killer” for his eight-month murder spree along the Interstate 95 corridor in 1994. He targeted older gay men, killing at least six across Florida, Georgia, and Maryland.

WhatsApp Channel Banner

Latest updates

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road)...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് കൂടുതൽ കുരുക്ക്;...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഒരു സി.പി.എം - ഡി.വൈ.എഫ്.ഐ നേതാവ് കൂടി പോലീസിന്റെ പിടിയിലായി (Vadakara kafir...

മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ...

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അതിദാരുണവും ഞെട്ടിക്കുന്നതുമായ സംഭവം (Malappuram stray dog attack). വീടിനകത്ത് തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തെരുവുനായ വീട്ടിനുള്ളിൽ കയറി കടിച്ചുകീറി. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ ഒന്നടങ്കം...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...