മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla’s body has been found)
റംലയുടെ മകൻ യൂസഫ്, ബന്ധുവായ ഷംല ലുബിഷാദ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഒമാനിൽ തന്നെ ഖബറടക്കം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. മകൻ യൂസഫിന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ മരിച്ച ഷംലയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ട് കുടുംബങ്ങളിലെ ഒമ്പത് അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം സൗത്ത് അൽ ബാത്തിനയിലെ വാദി അൽ മാവലിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു.

