HomeWorldട്രംപിനെയും നെതന്യാഹുവിനെയും പോലെയുള്ള പോത്തുകൾ; ബംഗ്ലാദേശിൽ തരംഗമായി രണ്ട് 'അൽബിനോ' പോത്തുകൾ...

ട്രംപിനെയും നെതന്യാഹുവിനെയും പോലെയുള്ള പോത്തുകൾ; ബംഗ്ലാദേശിൽ തരംഗമായി രണ്ട് ‘അൽബിനോ’ പോത്തുകൾ | Donald Trump Buffalo Bangladesh

ധാക്ക: ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) വിപണി സജീവമാകാനിരിക്കെ ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് പോത്തുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലോകശ്രദ്ധ നേടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ രൂപസാദൃശ്യമുള്ള രണ്ട് അപൂർവ്വ ‘അൽബിനോ’ (വെളുത്ത) പോത്തുകളാണ് ബംഗ്ലാദേശിലെ നാരായൺഗഞ്ചിലെ ഫാമുകളിൽ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് (Donald Trump Buffalo Bangladesh). ഇവയെ കാണാനും ചിത്രങ്ങൾ പകർത്താനുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ഫാമുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇതിൽ 700 കിലോഗ്രാം തൂക്കമുള്ള ഒരു പോത്തിന് സ്വർണ്ണനിറത്തിലുള്ള മുടിയും മുഖഭാവവും കാരണമാണ് ‘ഡൊണാൾഡ് ട്രംപ്’ എന്ന് പേരിട്ടിരിക്കുന്നത്. ട്രംപിന്റെ അതേ ഹെയർസ്റ്റൈലും മുഖവുമാണ് ഈ പോത്തിനുമുള്ളതെന്ന് ഫേസ്ബുക്കിൽ ചിത്രങ്ങൾ കണ്ട് ഫാമിലെത്തിയ സന്ദർശകർ പറയുന്നു. എന്നാൽ സ്വഭാവത്തിൽ ട്രംപിനെപ്പോലെയല്ല, കക്ഷി കടുത്ത ശാന്തനാണെന്നാണ് ഉടമ സിയാവുദ്ദീൻ മൃദ പറയുന്നത്. ഈ പോത്തിനെ ഇതിനോടകം തന്നെ കിലോഗ്രാമിന് 550 ടാക്ക (ബംഗ്ലാദേശ് കറൻസി) നിരക്കിൽ ഒരാൾക്ക് വിറ്റു കഴിഞ്ഞു.

മറ്റൊരു ഫാമിലുള്ള 750 കിലോയിലധികം തൂക്കമുള്ള പോത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ‘ബെഞ്ചമിൻ നെതന്യാഹു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ കണ്ണുകളും മുടിയും നെതന്യാഹുവിനോട് സാദൃശ്യമുള്ളതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ട്രംപ് പോത്തിനെപ്പോലെയല്ല നെതന്യാഹു; കക്ഷി കടുത്ത അക്രമസ്വഭാവമുള്ളവനും മുൻകോപിയുമാണ്. ഭക്ഷണം കൊടുക്കാൻ ചെല്ലുമ്പോൾ പോലും തങ്ങളെ കുത്താൻ വരാറുണ്ടെന്ന് എസ്.എസ് കാറ്റിൽ ഫാമിലെ മാനേജർ പറയുന്നു. ഈ ഫാമിലുള്ള ആറ് അൽബിനോ പോത്തുകളിൽ വെച്ച് ഏറ്റവും വികൃതിയും കൗശലക്കാരനും ഈ നെതന്യാഹുവാണ്.

Summary: Two rare albino buffaloes named after US President Donald Trump and Israeli PM Benjamin Netanyahu have gone viral in Bangladesh ahead of Eid al-Adha. Located at farms in Narayanganj near Dhaka, the 700kg ‘Donald Trump’ buffalo attracted crowds due to its golden hair and hairstyle matching the US leader, though it is described as calm. Conversely, the 750kg buffalo named ‘Netanyahu’ has drawn attention for its aggressive and short-tempered behavior, with farm managers calling it difficult to handle.

 

WhatsApp Channel Banner

Latest updates

പിടികൂടുന്ന തെരുവ് നായകളെ കൊല്ലുന്നുവെന്ന് ആരോപണം: തിരുവനന്തപുരം കോർപ്പറേഷനെതിരെ...

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും...

മെസ്സിയെ തടയുക വലിയൊരു വെല്ലുവിളി; അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന്...

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലയണൽ മെസ്സിയെ തടയുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് സ്പാനിഷ് മധ്യനിര താരം മൈക്കൽ മെറിനോ. ഫൈനലിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്...

ചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല...

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി നടത്താനിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ശനിയാഴ്ച രാവിലെയും...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു: യൂട്യൂബർ ചെകുത്താന് മർദ്ദനം, 5...

കൊച്ചി: യൂട്യൂബർ 'ചെകുത്താൻ' എന്ന് വിളിക്കപ്പെടുന്ന അജു അലക്‌സിന് നേരെ കൊച്ചി ഇടപ്പള്ളിയിൽ വെച്ച് ആക്രമണം. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.(Youtuber Chekuthan Aju...

വൈദ്യുതി പ്രതിസന്ധി: 200 മെഗാവാട്ട് വാങ്ങാൻ KSEBക്ക് റെഗുലേറ്ററി...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ബോർഡ് സമർപ്പിച്ച ഹ്രസ്വകാല കരാറിനാണ് കമ്മീഷൻ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...