തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തികളുടെയും സാന്നിധ്യമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.(Rain likely in Kerala till Friday)
നാല് പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് നിലവിൽ തെക്കേ ഇന്ത്യയെ സ്വാധീനിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിന്ന് ശ്രീലങ്ക വഴി കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി. വടക്കൻ കർണാടക മുതൽ കന്യാകുമാരി മേഖല വരെ നീളുന്ന രണ്ടാമത്തെ ന്യൂനമർദ്ദ പാത്തി. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണം.

