HomeKerala Assembly Election 2026'CPIM ആണ് യഥാർത്ഥ ശവംതീനികൾ, പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത്':...

‘CPIM ആണ് യഥാർത്ഥ ശവംതീനികൾ, പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത്’: VD സതീശൻ | CPIM

ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ‘ശവംതീനികൾ’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds and telling lies)

നാലേമുക്കാൽ വർഷം പെൻഷൻ വിഹിതത്തിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാത്തവർ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോൾ 400 രൂപ കൂട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശൻ പറഞ്ഞു. പെൻഷൻ 2500 രൂപയാക്കുമെന്നും റബ്ബറിന് 250 രൂപ താങ്ങുവില നൽകുമെന്നുമുള്ള വാഗ്ദാനങ്ങൾ എൽഡിഎഫ് ലംഘിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ളവ അട്ടിമറിച്ചു. കേരളത്തിലെ ആരോഗ്യരംഗത്തെ എൽഡിഎഫ് വെന്റിലേറ്ററിലാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജില്ലയിൽ ഭൂമി പ്രശ്നങ്ങൾ ഇപ്പോഴും രൂക്ഷമാണെന്നും പട്ടയ കേസുകൾ ഹൈക്കോടതിയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പച്ചക്കള്ളമാണ് റിപ്പോർട്ടിൽ എഴുതിവെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന സിപിഐഎം നിലപാടിനെയും സതീശൻ ചോദ്യം ചെയ്തു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം, ഗെയിൽ പദ്ധതികൾ തുടങ്ങിയപ്പോൾ അത് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. അന്ന് തട്ടിപ്പാണെന്ന് പറഞ്ഞ പദ്ധതിയുടെ പേരിൽ ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

WhatsApp Channel Banner

Latest updates

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി നാലാം തവണയും...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടിയെ തേടി ഈ പരമോന്നത ബഹുമതി എത്തുന്നത് (72nd...

‘അസത്യവും ഹിംസയും’: സോനം വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന്...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ: തിളങ്ങി...

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 5:30-ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാവുക. ജയരാജ്...

‘യോളോ’ ഒ.ടി.ടിയിലെത്തി; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് കോമഡി-മിസ്റ്ററി...

കൊച്ചി: മുൻനിര സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ (Casablanca Film Factory) ഏറ്റവും പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രം 'യോളോ' (Tamil mystery thriller yolo amazon prime...

അഭിഷേക് ബാനർജിക്ക് കനത്ത തിരിച്ചടി: ഓഫീസ് കെട്ടിടം അടിയന്തരമായി...

കൊൽക്കത്ത: അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഓഫീസ് കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് ശനിയാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലാ അധികൃതർ അംതലയിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...