Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeWeather Updatesകേരളത്തിൽ ചൂട് കൂടുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ആശ്വാസമായി മഴയെത്തുമോ...

കേരളത്തിൽ ചൂട് കൂടുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ആശ്വാസമായി മഴയെത്തുമോ ? | Heatwave

🎙️ Latest Podcast

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മാർച്ച് 26, 27 തീയതികളിൽ വിവിധ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Heatwave in Kerala, Yellow alert in various districts; Will rain bring relief?)

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെ ഉയർന്നേക്കാം. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാകാൻ സാധ്യതയുണ്ട്.

സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാം. മലയോര മേഖലകളിലൊഴികെ ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം ജനങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 27, 30 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 28, 29 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.