Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaഇടിമിന്നലേറ്റ് പശു ചത്തതിന് പിന്നാലെ തൊഴുത്തിലേക്ക് ഓടിച്ചെന്നു: വയറിൽ നിന്ന് ഷോക്കേറ്റ്...

ഇടിമിന്നലേറ്റ് പശു ചത്തതിന് പിന്നാലെ തൊഴുത്തിലേക്ക് ഓടിച്ചെന്നു: വയറിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു | Farmer

🎙️ Latest Podcast

ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being shocked from the electric wire)

ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നലേറ്റ പശു ചത്തു. പശുവിന്റെ നിലവിളി കേട്ട് വീട്ടുമുറ്റത്തെ തൊഴുത്തിലേക്ക് രാമകൃഷ്ണപിള്ള ഓടിച്ചെന്നു.

തൊഴുത്തിൽ വൈദ്യുത കമ്പി പൊട്ടിവീണിരുന്നു. രാമകൃഷ്ണപിള്ളയ്ക്ക് ഈ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മകൾ ശ്രീജയ്ക്കും ഷോക്കേറ്റെങ്കിലും ഭാഗ്യവശാൽ രക്ഷപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.