Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaBJP ജനമുന്നേറ്റ സദസ്സിൽ കൂട്ടയടി: 2 പ്രവർത്തകർക്ക് പരിക്ക് | BJP

BJP ജനമുന്നേറ്റ സദസ്സിൽ കൂട്ടയടി: 2 പ്രവർത്തകർക്ക് പരിക്ക് | BJP

🎙️ Latest Podcast

ആലപ്പുഴ: ബിജെപി ആലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് നേതാക്കൾക്ക് പരിക്കേറ്റു. ബിജെപി നോർത്ത് ജില്ലാ ഓഫീസ് സെക്രട്ടറി ശ്രീക്കുട്ടൻ, യുവമോർച്ച മുൻ ജില്ലാ ട്രഷറർ രാജീവ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.(Clash at BJP programme in Alappuzha, 2 activists injured)

മാനദണ്ഡങ്ങൾ പാലിക്കാതെ വനിതയെ മണ്ഡലം പ്രസിഡന്റാക്കാൻ നീക്കം നടക്കുന്നു എന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്. മർദ്ദനമേറ്റ രാജീവ് കുമാറിനെ കഴിഞ്ഞ ദിവസം യുവമോർച്ച ട്രഷറർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നതും ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൈയേറ്റത്തിൽ കലാശിച്ചത്.

ശ്രീക്കുട്ടനെ ആലപ്പുഴ ജനറൽ ആശുപത്രിയിലും, രാജീവ് കുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ഉപാധ്യക്ഷയുടെ നേതൃത്വത്തിലാണ് പരിക്കേറ്റ രാജീവ് കുമാറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.