Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaമാവേലി എക്സ്‌പ്രസിൽ ടി.ടി.ഇക്ക് നേരെ അതിക്രമം: മട്ടാഞ്ചേരി സ്വദേശി പിടിയിൽ |...

മാവേലി എക്സ്‌പ്രസിൽ ടി.ടി.ഇക്ക് നേരെ അതിക്രമം: മട്ടാഞ്ചേരി സ്വദേശി പിടിയിൽ | TTE

🎙️ Latest Podcast

ആലപ്പുഴ: തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടി ടി ഇയെ മർദ്ദിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിൽ (24) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഇയാൾ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്യാൻ തുനിഞ്ഞത്.(Assault on TTE on Maveli Express, Man arrested)

ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസ്സ് ആലപ്പുഴയിലെ തുറവൂർ സ്റ്റേഷൻ പിന്നിട്ട സമയത്തായിരുന്നു സംഭവം. പിഴയടയ്ക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷാഹിൽ ടി.ടി.ഇയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് അക്രമം തടയാൻ എത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും പ്രതി അതിക്രമം കാട്ടി. മദ്യലഹരിയിലായിരുന്ന പ്രതിയെ എറണാകുളം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.