Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesലഹരിയുടെ രുചി(കവിത)-അശ്വതി പൊന്നു

ലഹരിയുടെ രുചി(കവിത)-അശ്വതി പൊന്നു

🎙️ Latest Podcast

രു നിമിഷം നാവിൽ തൂങ്ങിയ

മധുരം പിന്നെ മയക്കമായി

മയക്കത്തിൻ ആലസ്യത്തിൽ

ഓർമ്മകൾ മങ്ങി തുടങ്ങി

മൗനത്തിൻ മഞ്ഞുവീഴ്ചയിൽ

ഞാൻ ചിറക് ചമച്ച് പറന്നു.

ഞാൻ സൃഷ്ടിച്ച ലോകത്തിൽ

സ്വപ്ന വർണ്ണങ്ങളില്ലായിരുന്നു.

അവയ്ക്കെല്ലാമാരൊക്കെയോ

കറുപ്പിൻ ചായക്കൂട്ടുകൾ

ചാർത്തികൊടുത്തിരുന്നു.

ഞാൻ കത്തിയെരിച്ചും

കുത്തിനിറച്ചും നിർമ്മിച്ച

സ്വപ്നത്തിൽ നിന്നിറങ്ങുമ്പോൾ,

മയക്കമല്ല, ചുറ്റും വേദന

നിറഞ്ഞൊരു ലോകമായിരുന്നു

ജീവിക്കാൻ ആശ വീണ്ടും

എന്നിൽ വേരോടിയപ്പോൾ,

എല്ലാം കൈവിട്ടുപോയി…

ചുറ്റിനും,വേദനയുടെ ഇരുണ്ട

വേലിയേറ്റത്തിൽ ഞാനൊറ്റക്കായി!

————————————–

അശ്വതി പൊന്നു

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.