Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesഎന്നും(കവിത)-ആര്യ എസ് നായർ

എന്നും(കവിത)-ആര്യ എസ് നായർ

🎙️ Latest Podcast

ഴയായി പൊഴിയൂ കവിതയെ നീ

എൻ കരളിൽ ആർദ്രമായി ഒഴുകൂ

പാതി അടയുമെൻ മിഴികളിൽ

സ്നേഹത്തിൻ തൂവലായി തഴുകൂ

നിൻ ഓർമ്മകൾ എൻ നിനവിൽ

തന്ത്രിയായ് മീട്ടൂ…

മഴവില്ലിൻ അഴകായ് നീ ഓരോ

നിമിഷവും മായിക ലോകം തീർക്കേ,

മുളം തണ്ടു പോലും നിന്നസുലഭ

സുന്ദര സൗന്ദര്യ ഗാനം പാടും.

ഹൃദയതാളം മുഴങ്ങുന്ന നേരം

നിന്നെക്കുറിച്ചുള്ള സുന്ദരസ്വപ്ന-

നിദ്രയിൽ അലിഞ്ഞു ഞാൻ വീഴും

ഇതൾ വിടരുന്ന നവപുഷ്പം പോൽ

എന്നിൽ നീ ഹംസമായി നീന്തൂ…

എൻ അരികിലണയവെ അഴകിൻ

ഒളിയാം അമൃതമായ് നിറയൂ..

ഒരു വർണ്ണശലഭമായി പാറിപ്പറന്നു നീ

പ്രാണനിൽ തുയിലുണർത്തീടൂ…

——————————————

ആര്യ എസ്. നായർ

തിരുവന്തപുരം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.