HomeTaste Of Timesരുചിയൂറും കാന്താരി ചിക്കൻ | Kanthari Chicken

രുചിയൂറും കാന്താരി ചിക്കൻ | Kanthari Chicken

നാവിൽ രുചിയൂറും കാന്താരി ചിക്കൻ കറി (Kanthari Chicken). അധികം മസാലകൾ ചേർക്കാതെ കാന്താരിയും തേങ്ങാപ്പാലും ചിക്കനും ചേർത്താണ് ഈ കാന്താരി ചിക്കന്‍ കറി തയാറാക്കുന്നത്.

ആവശ്യമുള്ള ചേരുവകള്

ചിക്കന്‍ – 750 ഗ്രാം (ചെറുതായി മുറിച്ചത്)

വലിയ സവാള – 1

കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത്

ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍

മല്ലിയില – അരിഞ്ഞത്

തക്കാളി – 2 വലുത്

തൈര് – 1/4 കപ്പ്

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ് പൊടിച്ചത്

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

കസൂരിമേത്തി – 2 ടീ സ്പൂൺ

കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ്

മുഴുവൻ കാന്താരി മുളക് – 10-15

തേങ്ങാപ്പാൽ – 1/2 കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂർ മാറ്റി വയ്ക്കുക.

സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കണം.

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക. ശേഷം തക്കാളി അരച്ചത് ചേർത്ത് എണ്ണ തെളിയുന്നതു വഴറ്റണം. ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് 1/4 കപ്പ് വെള്ളം ഒഴിച്ചു ഇളക്കി നന്നായി ചേർക്കാം.

ചിക്കൻ മുക്കാൽ വേവാകുന്നതുവരെ ചെറുതീയില്‍ മൂടി വച്ച് വേവിക്കുക. മസാല വെന്ത് മുകളിൽ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ബാക്കിയുള്ള മുഴുവൻ കാന്താരി മുളകും മല്ലിയില അരിഞ്ഞതും ചേർത്ത് അടച്ചുവച്ചു 5 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക. ചിക്കൻ വെന്ത്‌ വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു നന്നായി ഇളക്കി, കസൂരി മേത്തിയില പൊടിച്ചു ചേർത്ത് വറുത്ത കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ ചേർത്ത് ഇളക്കി വാങ്ങാം. ചൂടോടെ കുറച്ചു കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ മുകളിൽ വിതറി വിളമ്പാവുന്നതാണ്. അവസാനം ചേർക്കുന്ന കാന്താരി മുളക് വെന്തു ഉടഞ്ഞുപോകാതെ നോക്കണം.

 

WhatsApp Channel Banner

Latest updates

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road)...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് കൂടുതൽ കുരുക്ക്;...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഒരു സി.പി.എം - ഡി.വൈ.എഫ്.ഐ നേതാവ് കൂടി പോലീസിന്റെ പിടിയിലായി (Vadakara kafir...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...