Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

timeskerala

വ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് സിപിഎമ്മിന്റെ പരാതി. ഇതുസംബന്ധിച്ച് റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പാർട്ടി പരാതി നൽകി.(CPM files complaint against V Kunhikrishnan for making...

യുഎസ്-ഇറാൻ സംഘർഷം: ഷക്കീറയുടെ ഇന്ത്യൻ സംഗീതനിശകൾ മാറ്റിവെച്ചു; നിരാശയിൽ ആരാധകർ | Shakira India Concert Postponed

ന്യൂഡൽഹി: പോപ്പ് ഗായിക ഷക്കീറയുടെ ഇന്ത്യയിലെ സംഗീത പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു (Shakira India Concert Postponed). നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുള്ള സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘാടകരായ 'ഡിസ്ട്രിക്റ്റ്' അറിയിച്ചു. ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലുമായി നടത്താനിരുന്ന പരിപാടികളാണ് ഇതോടെ മുടങ്ങിയത്. 'ഫീഡിംഗ് ഇന്ത്യ' എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ...

പശ്ചിമേഷ്യൻ സംഘർഷം: അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് ബ്രിട്ടൻ | West Asian conflict

ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ - യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച 'എച്ച്.എം.എസ് ആൻസൺ' എന്ന ആണവ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.(West Asian conflict, Britain deploys nuclear submarine in Arabian...

അഴുകി ജീർണിച്ച ശവശരീരവുമായി ആ മനുഷ്യ ജീവിച്ചത് ഏഴു വർഷം; ശവക്കല്ലറ തുറന്ന് പുറത്തെടുത്ത് മൃതദേഹത്തിന് ഒപ്പം ഏഴു വർഷക്കാലത്തോളം ജീവിച്ച കാൾ ടാൻസ്ലർ എന്ന വിചിത്ര മനുഷ്യൻ | Carl Tanzler

പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്. സ്വപനത്തിൽ കണ്ട പെൺകുട്ടിക്കായി അയാൾ ഭൂഖണ്ഡങ്ങൾ ചുറ്റുന്നു. ഒടുവിൽ അവളെ കണ്ടെത്തുന്നു. എന്നാൽ അവളുടെ മരണത്തിന് ഇപ്പുറവും അയാൾ അവളെ...

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു: തിരച്ചിൽ തുടരുന്നു | Military helicopter

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.(Military helicopter crashes into sea in Qatar, Search continues) അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററിൽ പൈലറ്റും മറ്റ് യാത്രക്കാരുമുണ്ടായിരുന്നു. ഇവരെ...

വയനാട്ടിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടും: ദൗത്യം തുടരുന്നു | Wild elephant

വയനാട് : സുൽത്താൻ ബത്തേരിയിലെ വടക്കനാട്, വള്ളുവാടി മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് പുലർച്ചെ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനെത്തുടർന്ന് ഇന്നത്തെ ദൗത്യം ആർ.ആർ.ടി (RRT) സംഘം താൽക്കാലികമായി അവസാനിപ്പിച്ചു.(Mission to capture the Wild elephant that caused panic in...

‘CPM അവഗണിച്ചു’: പാർട്ടി ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി | Karat Razack

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പമാണ് അദ്ദേഹം പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.(Karat Razack quits CPM, returns...

‘ആണവ പരിശോധനയ്ക്കും പശ്ചിമേഷ്യയിൽ സുരക്ഷാ ചട്ടക്കൂടിനും തയ്യാർ’: ഇന്ത്യയോട് ഇറാൻ | Iran to India

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ നിർണ്ണായക നീക്കവുമായി ഇറാൻ. മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.(Ready for nuclear testing and security framework, Iran to India) ആഗോളതലത്തിൽ...

കോഴിക്കോട് പക്ഷിപ്പനി: പ്രതിരോധ നടപടികൾ ഊർജ്ജിതം; കള്ളിങ് നടത്തി | Bird flu

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി.(Kozhikode bird flu, Preventive measures intensified, culling carried out) പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പക്ഷികളെ കൊന്നൊടുക്കാനുള്ള ദൗത്യം നടന്നത്. രോഗവ്യാപനം...

പാചകവാതക പ്രതിസന്ധി രൂക്ഷം: ഹോട്ടൽ മേഖല പ്രതിസന്ധിയിൽ; വിഹിതം കൂട്ടി കേന്ദ്രം | LPG

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടാഴ്ചയായി തുടരുന്ന പാചകവാതക ക്ഷാമം കേരളത്തിലെ ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം 70 ശതമാനത്തോളം ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന പലയിടങ്ങളിലും മെനു വെട്ടിച്ചുരുക്കി നിയന്ത്രിത രീതിയിലാണ് വിതരണം നടക്കുന്നത്.(LPG shortage worsens, Hotel sector in crisis) പാചകവാതക ഉപയോഗം കൂടുതലായി വേണ്ടിവരുന്ന ദോശ, പൊറോട്ട തുടങ്ങിയ...
- Advertisement -spot_img

Latest News

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര: രോഹിത് ശർമ്മയുടെ ഫിറ്റ്‌നസ് പരിശോധന, നിതീഷ് റെഡ്ഡിയിൽ പ്രതീക്ഷ | Rohit Sharma Fitness Update

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്ക് ധർമ്മശാല വേദിയാകുമ്പോൾ, 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയുള്ള ഒരു നിർണ്ണായക പരീക്ഷണത്തിനാണ് ടീം ഇന്ത്യ തുടക്കമിടുന്നത് (Rohit Sharma Fitness Update)....
- Advertisement -spot_img