Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

timeskerala

തൃശൂർ കോൺഗ്രസിൽ വിള്ളൽ: രാജൻ പല്ലനെതിരെ വിമതനായി മുൻ കൗൺസിലർ പത്രിക നൽകി | Congress

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. (Crack in Thrissur Congress, Former councilor files nomination as rebel) മൂന്ന് തവണ തൃശൂർ കോർപ്പറേഷൻ കൗൺസിലറായിരുന്ന ജയപ്രകാശിന്റെ...

‘MA റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു’: കാരാട്ട് റസാഖിൻ്റെ മടക്കത്തിൽ കാരാട്ട് ഫൈസൽ | Karat Razack

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ, എം.എ. റസാഖ് മാസ്റ്ററെ പരിഹസിച്ച് കാരാട്ട് ഫൈസൽ. എം.എ. റസാഖിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ഫൈസൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(Karat Faisal on Karat Razack's return to Muslim League ) കാരാട്ട് റസാഖ് നേരത്തെ പലതവണ ലീഗിലേക്ക്...

പൂച്ചയെ വളർത്താൻ സമ്മതിച്ചില്ല; ഹൈദരാബാദിൽ 23 വയസ്സുകാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു | Hyderabad Doctor Suicide

  ഹൈദരാബാദ്: വീട്ടിൽ പൂച്ചയെ വളർത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 23 വയസ്സുകാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു (Hyderabad Doctor Suicide). ഹൈദരാബാദിലെ അൽവാൽ സ്വദേശിയായ ടി. പ്രിൻസി (ശ്രേഷ്ഠ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ച...

മൂന്ന് ആഴ്ച പിന്നിടുമ്പോഴും ഇറാൻ യുദ്ധം ട്രംപിന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക്; ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷം | Donald Trump-Iran War

  വാഷിംഗ്ടൺ: ഇറാൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ രാഷ്ട്രീയ-നയതന്ത്ര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ (Donald Trump-Iran War). യുദ്ധം 'ചെറിയൊരു സന്ദർശനം' മാത്രമായിരിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം പാളിയതായും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിൽ സൈനികമായി വിജയിച്ചുവെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടഞ്ഞും...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിലെ ‘ട്രെൻഡ്’ എന്താകും? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. പവന് 1,07,040 രൂപ എന്ന നിലയിലും, ഗ്രാമിന് 13,380 രൂപ എന്ന നിലയിലുമാണ് ഇന്ന് സ്വർണ്ണമുള്ളത്. (Kerala Gold price remains the same today, what's coming for the next...

‘ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിലെത്തും, കൊഴിഞ്ഞുപോക്ക് ബാധിക്കില്ല, നുണ പറയുന്ന സതീശൻ മറുപടി അർഹിക്കുന്നില്ല’: MV ഗോവിന്ദൻ | LDF

കണ്ണൂർ: കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനും ബിജെപിക്കും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.(LDF will come to power for...

പാകിസ്ഥാൻ ക്രിക്കറ്റ് ഷോയിൽ പങ്കെടുത്തതിന് വിമർശനം; മറുപടിയുമായി സുനിൽ ഗവാസ്കർ |  Sunil Gavaskar Pakistan Show Controversy 

മുംബൈ: പാകിസ്ഥാൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ഷോയിൽ അതിഥിയായി പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിമർശകർക്ക് കർശന മറുപടിയുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ (Sunil Gavaskar Pakistan Show Controversy). ഏഷ്യാ കപ്പ് 2025-ന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കാണ് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മറുപടി നൽകിയത്. ദി ഹണ്ട്രഡ് ടൂർണമെന്റിൽ...

‘ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടു’: സുപ്രീം കോടതി ജഡ്ജി | Supreme Court

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ കൊളീജിയം സംവിധാനത്തിനെതിരെയും ജഡ്ജിമാർ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ഗുരുതരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. സത്യസന്ധതയോടെയും ധൈര്യത്തോടെയും നിലപാടെടുക്കുന്ന ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.(Collegium has failed to protect judges in past, Supreme Court Justice) നീതിപൂർവ്വമായ തീരുമാനങ്ങൾ...

ഓസ്‌ട്രേലിയയിൽ ട്രെയിൻ സ്റ്റേഷനിൽ പേഴ്‌സ് മറന്നുവെച്ചു; തിരിച്ചെത്തിയ ഇന്ത്യൻ യുവതിയെ കാത്തിരുന്നത് അപ്രതീക്ഷിത കാഴ്ച | Indian Woman Australia Wallet

സിഡ്‌നി: വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ടോ പേഴ്‌സോ നഷ്ടപ്പെടുന്നത് ഏതൊരു സഞ്ചാരിക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഓസ്‌ട്രേലിയയിൽ വെച്ച് പേഴ്‌സ് മറന്നുവെച്ച ഒരു ഇന്ത്യൻ യുവതിക്കുണ്ടായ അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Indian Woman Australia Wallet). പേഴ്‌സ് തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച യുവതിക്ക് ഓസ്‌ട്രേലിയയിലെ സുരക്ഷിതത്വം വലിയൊരു സർപ്രൈസാണ് നൽകിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം: യാത്രച്ചെലവ് കൂടും | Flight ticket

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം നീക്കം ചെയ്തു. തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരുന്നതോടെ വിമാനക്കമ്പനികൾക്ക് വിപണി സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഇതോടെ തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനയാത്രാ ചെലവ് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.(Government removes domestic flight...
- Advertisement -spot_img

Latest News

പാലക്കാട്ടെ കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി | Kerala High Court

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന കുട്ടികളുടെ ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത പന്ത്രണ്ടുകാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക്...
- Advertisement -spot_img