Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

timeskerala

‘വീണാ ജോർജ് ആരോഗ്യ മേഖലയാകെ കുളംതോണ്ടി’: കുമ്മനം രാജശേഖരൻ | Veena George

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും ആരോഗ്യ മേഖലയാകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.(Veena George has destroyed the entire health sector, says Kummanam Rajasekharan) മണ്ഡലത്തിന്റെ വികസന...

‘സർപഞ്ച് പതി’ സമ്പ്രദായത്തിനെതിരെ രാഘവ് ചദ്ദ; വനിതാ സംവരണം കടലാസിൽ മാത്രമാകരുതെന്ന് എഎപി എംപി | Raghav Chadha Sarpanch Pati

ന്യൂഡൽഹി: പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾക്ക് പകരം അവരുടെ ഭർത്താക്കന്മാരോ പുരുഷ ബന്ധുക്കളോ അധികാരം പ്രയോഗിക്കുന്ന 'സർപഞ്ച് പതി' സമ്പ്രദായത്തിനെതിരെ രാജ്യസഭയിൽ ആശങ്കയറിയിച്ച് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ (Raghav Chadha Sarpanch Pati). തിരഞ്ഞെടുക്കപ്പെട്ട വനിതകൾ വെറും നിഴൽരൂപങ്ങളായി മാറുന്നതും യഥാർത്ഥ അധികാരം പുരുഷന്മാർ കൈയ്യാളുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം...

ലഷ്കർ കമാൻഡർ ബിലാൽ ആരിഫ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു: സംഭവം പെരുന്നാൾ പ്രാർത്ഥനകൾക്ക് പിന്നാലെ | Lashkar Commander

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്തിന് സമീപമാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബിലാൽ കുത്തിയും വെടിയേറ്റുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.(Lashkar Commander Bilal...

വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും | ECI Election Facilities 2026

ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വോട്ടർമാർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി (ECI Election Facilities 2026). വോട്ടർമാർക്ക് ആശ്വാസകരമായ രീതിയിൽ വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ 'അഷ്വേർഡ് മിനിമം ഫെസിലിറ്റീസ്' (AMF) എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉറപ്പാക്കാൻ ചീഫ് ഇലക്ടറൽ...

‘G സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി, സഹതാപത്തിൻ്റെ ഒരു കണിക പോലും അർഹിക്കുന്നില്ല’: A വിജയരാഘവൻ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും സുധാകരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.(G Sudhakaran does not deserve even a shred of sympathy, A Vijayaraghavan) പാർട്ടിയേക്കാൾ ഉപരിയായി...

ഡിസ്ചാർജ് ചെയ്തിട്ടും മുറി ഒഴിയുന്നില്ല; രോഗിയെ പുറത്താക്കാൻ കോടതിയെ സമീപിച്ച് ഫ്ലോറിഡയിലെ ആശുപത്രി | Patient Refuses to Leave Hospital 

  ഒർലാൻഡോ: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടും അഞ്ച് മാസമായി ആശുപത്രി മുറി ഒഴിയാൻ കൂട്ടാക്കാത്ത രോഗിക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ടലഹാസി മെമ്മോറിയൽ ഹെൽത്ത് കെയർ (Patient Refuses to Leave Hospital). കഴിഞ്ഞ ഒക്ടോബറിൽ ഡിസ്ചാർജ് ഉത്തരവ് നൽകിയിട്ടും മുറി നമ്പർ 373-ൽ നിന്ന് മാറാൻ വിസമ്മതിക്കുന്ന വനിതാ രോഗിക്കെതിരെയാണ് ആശുപത്രി അധികൃതർ...

‘കേരളത്തിൽ യുഡിഎഫ് തരംഗം’: KC വേണുഗോപാൽ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ. യുഡിഎഫിനെ തോൽപ്പിക്കാൻ ഇരു പാർട്ടികളും തമ്മിൽ ഉണ്ടാക്കിയ 'ഡീൽ' വോട്ടെണ്ണിക്കഴിയുമ്പോൾ വ്യക്തമാകുമെന്നും ഈ നീക്കം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(UDF wave in Kerala, KC Venugopal on Assembly elections) എത്ര ഭീകരമായ പിആർ വർക്ക്...

പേരാവൂരിൽ സണ്ണി ജോസഫ് VS KK ശൈലജ: ജനഹിതം ആരോടൊപ്പം ? | Sunny Joseph VS KK Shailaja

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി പോരാട്ടത്തിനാണ് കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂർ സാക്ഷ്യം വഹിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറായ അഡ്വ. സണ്ണി ജോസഫും, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഏറ്റുമുട്ടുമ്പോൾ പേരാവൂർ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ടും മത്സരരംഗത്തുണ്ട്.(Sunny Joseph VS KK Shailaja...

മാസം 2.5 ലക്ഷം രൂപ ശമ്പളം; എങ്കിലും സന്തോഷം 15,000 രൂപ കിട്ടിയിരുന്നപ്പോഴെന്ന് യുവതി; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ് | Work-Life Balance

  മുംബൈ: ഉയർന്ന ശമ്പളം ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകുമെന്ന് കരുതുന്നവർക്കിടയിൽ ചർച്ചയായി ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് (Work-Life Balance). നിലവിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് 15,000 രൂപ വരുമാനമുണ്ടായിരുന്ന കാലത്താണെന്ന് സാക്ഷി എന്ന യുവതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മറ്റുള്ളവരുമായുള്ള താരതമ്യമാണ്...

കഴക്കൂട്ടത്ത് തീപാറും പോരാട്ടം: മൂന്നാമങ്കത്തിന് കടകംപള്ളിയും അക്കൗണ്ട് തുറക്കാൻ V മുരളീധരനും | Kadakampally Surendran

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുകയാണ് കഴക്കൂട്ടം നിയമസഭാ മണ്ഡലം. കടകംപള്ളി സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നേർക്കുനേർ എത്തുന്നതോടെ മണ്ഡലത്തിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. മൂന്നാം അങ്കത്തിന് കടകംപള്ളി ഇറങ്ങുമ്പോൾ, എൽ.ഡി.എഫ് കോട്ട തകർത്ത് അക്കൗണ്ട് തുറക്കാനാണ് എൻ.ഡി.എ നീക്കം.(Fierce battle at Kazhakkoottam, Kadakampally Surendran contests...
- Advertisement -spot_img

Latest News

പുതിയ പ്രകൃതിദത്ത വജ്രാഭരണ ശേഖരം ‘നുവ’ വിപണിയിലിറക്കി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് | Malabar Gold Nuva collection

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും വിശ്വസ്ത ബ്രാൻഡുമായ മലബാർ ഗോൾഡ് & ഡയമണ്ട്സ് (Malabar Gold & Diamonds) തങ്ങളുടെ ഏറ്റവും...
- Advertisement -spot_img