കൊച്ചി: എറണാകുളം പൂക്കാട്ടുപടിക്ക് സമീപം അറയ്ക്കപ്പടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.(College bus and private bus collide, driver seriously injured, 4 students injured)
ആലുവ ജയ്ഭാരത് കോളേജിന്റെ ബസും...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. പകരം തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് വിട്ടുനൽകും.(Seat swap in UDF, Chelakkara to League, Kongad to...
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദ ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ച പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു (Gaza Death Toll Exceeds 75,000). 2025 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ 75,000-ത്തിലധികം പേർ നേരിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗവേഷകർ സ്ഥിരീകരിച്ചു. ഇത് ഗാസയിലെ...
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അച്ഛൻ. സിസേറിയൻ നടത്തിയ ഡോ. ബിന്ദു സുന്ദർ രണ്ട് തവണയായി കൈക്കൂലി വാങ്ങിയെന്ന് അച്ഛൻ മൊഴി നൽകി. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സമിതിക്ക് മുന്നിലാണ് രക്ഷിതാക്കൾ മൊഴി നൽകിയത്.(Nedumangad newborn...
വാഷിംഗ്ടൺ: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സൈനിക ഇടപെടലിന് വിരാമമിട്ട് സിറിയയിൽ അവശേഷിക്കുന്ന ആയിരത്തോളം സൈനികരെയും പിൻവലിക്കാൻ അമേരിക്ക ഒരുങ്ങുന്നു (US Military Withdrawal Syria). വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം, അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർണ്ണമായ പിൻമാറ്റം പൂർത്തിയാകുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന അൽ-തൻഫ്...
തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം കുറിച്ചു.(False stories that have no connection to reality, KC...
മെൽബൺ: ഓസ്‌ട്രേലിയയിലെ ജിമ്മിൽ വെച്ച് 22 വയസ്സുള്ള സിഖ് യുവാവിന് നേരെ ക്രൂരമായ വംശീയ അധിക്ഷേപവും കൈയേറ്റവും നടന്നതായി റിപ്പോർട്ട് (Racial Abuse Against Indians Australia). ഗീലോങ്ങിലെ കോറിയോ എന്ന സ്ഥലത്തുള്ള ജിമ്മിൽ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹർമൻ പ്രീത് സിംഗ് എന്ന നഴ്സിനെയാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. വംശീയമായി അധിക്ഷേപിച്ചതിന്...
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഷുഗർ ലാൻഡിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പരാമർശവുമായി മാഗാ പ്രവർത്തകർ. ഹ്യൂസ്റ്റണിനടുത്തുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച 'അഭയ ഹനുമാൻ' പ്രതിമ ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണെന്നാണ് കാർലോസ് ടർഷ്യോസ് ആരോപിച്ചത്.(Hate campaign against Hanuman statue in Houston)
പ്രതിമയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിലായിരുന്നു...
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Husband hangs himself after hacking wife in Kasaragod)
കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിം മറിയത്തെ...
സീതാപൂർ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ഭക്ഷണമേശയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവ് സ്വന്തം സഹോദരങ്ങളെയും ഭാര്യാസഹോദരിയെയും ക്രൂരമായി കുത്തിവീഴ്ത്തി (Sitapur Double Murder). നൈമിശാരണ്യ പോലീസ് സ്റ്റേഷൻ പരിധിയിലെ താക്കൂർപൂർവ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മൂത്ത സഹോദരൻ ഹരീഷ് (40), ഭാര്യ പൂനം എന്നിവർ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരനായ രാമു ഗുരുതരാവസ്ഥയിൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഉച്ചയ്ക്ക് മൂന്ന് മണി വരെ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി (Tamil Nadu Election...