Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

timeskerala

മാവോയിസ്റ്റ് വേട്ടയിൽ വൻ വിജയം: ബസ്തറിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി | Maoists

റായ്‌പൂർ: ഛത്തീസ്‌ഗഡിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകർന്ന് ബസ്തർ മേഖലയിൽ 108 മാവോയിസ്റ്റുകൾ ഒരേസമയം കീഴടങ്ങി. ബുധനാഴ്ച നടന്ന ചടങ്ങിൽ 44 സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാരാണ് ആയുധം വെച്ച് കീഴടങ്ങിയത്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഇത്രയധികം പണവും സ്വർണ്ണവുമായി ഒരു സംഘം കീഴടങ്ങുന്നത് ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി.(Huge...

‘ആരെയൊക്കെ ക്ഷണിക്കണമെന്ന് സംസ്ഥാനം മുൻകൂട്ടി അറിയിക്കണം ആയിരുന്നു’: സുരേഷ് ഗോപി | NH controversy

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കർശന നടപടിക്രമങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായതെന്നും പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(The state should have informed in...

ഫിഫ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഇറാൻ: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പ്രതികരണം | 2026 FIFA World Cup

ടെഹ്‌റാൻ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. രാജ്യത്തെ നിലവിലെ യുദ്ധ സാഹചര്യവും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും മുൻനിർത്തിയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാന്റെ കായിക മന്ത്രി അഹ്മദ് ദൊനിയാമാലി വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Iran's Sports...

ജി സുധാകരൻ്റെ നിർണ്ണായക വാർത്താസമ്മേളനം ഇന്ന്: ഉറ്റുനോക്കി CPM | G Sudhakaran

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് തന്റെ വസതിയിൽ മാധ്യമങ്ങളെ കാണും. പാർട്ടിയുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.(G Sudhakaran's crucial press conference today) പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ജി....

LPG വിതരണം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കർശന നിർദ്ദേശം | LPG

ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to...

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നാലാം ദിനം: അത്യാഹിത വിഭാഗവും സ്തംഭിക്കുന്നു | Nurses

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കൂടി നഴ്സുമാർ ബഹിഷ്കരിക്കുന്നു. ഇതോടെ പല പ്രമുഖ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റി.(Private hospital nurses' strike enters fourth day) അടിസ്ഥാന ശമ്പളം 40,000...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ | Veena George

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് നിലവിൽ ജയിലിലുള്ളത്.(Attack on Minister Veena George, KSU activists' bail plea in court today) നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ...

ഇറാനെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രമേയം: റഷ്യയും ചൈനയും വിട്ടുനിന്നു, ബദൽ നീക്കം പരാജയപ്പെട്ടു | UN

ന്യൂയോർക്ക്: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ശക്തമായ പ്രമേയം പാസാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും ആഗോള സമാധാനവും മുൻനിർത്തി കൊണ്ടുവന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.(Resolution against Iran at the UN, Russia and...

സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ: ഉപാധികൾ മുന്നോട്ടു വച്ചു, പുടിനുമായി ചർച്ചകൾ | Iran

ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പാകിസ്ഥാൻ അധികൃതർ എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.(Iran expresses readiness for peace, puts forward conditions) സംഘർഷം ആരംഭിച്ചതിന് ശേഷം...

റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് US പിന്തുണ: വിപണിയിൽ സ്ഥിരത ലക്ഷ്യമെന്ന് സെർജിയോ ഗോർ | India

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ആഗോളതലത്തിൽ ഇന്ധനവില സ്ഥിരതയോടെ നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഗോറിന്റെ പ്രതികരണം.(India’s oil buy helped maintain price stability, says...
- Advertisement -spot_img

Latest News

‘പച്ചക്കള്ളം, യുറേനിയം കൈമാറില്ല’: ട്രംപിൻ്റെ അവകാശവാദങ്ങളെല്ലാം തള്ളി ഇറാൻ | Trump

ടെഹ്‌റാൻ: അമേരിക്കൻ നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ തള്ളി ഇറാൻ. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ...
- Advertisement -spot_img