ന്യൂഡൽഹി: 11 ദിവസത്തെ അനധികൃത അവധിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് ആശ്വാസമേകി സുപ്രീം കോടതി. കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് 25,000 രൂപ പിഴയും ചുമത്തി....
ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ കൊളീജിയം സംവിധാനത്തിനെതിരെയും ജഡ്ജിമാർ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ഗുരുതരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. സത്യസന്ധതയോടെയും ധൈര്യത്തോടെയും നിലപാടെടുക്കുന്ന ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.(Collegium has failed to protect judges in past, Supreme Court Justice)
നീതിപൂർവ്വമായ തീരുമാനങ്ങൾ...
ന്യൂഡൽഹി: കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന പോലീസ് രീതിക്കെതിരെ സുപ്രീം കോടതി രംഗത്തെത്തി. ഇത്തരം നടപടികൾ സ്വതന്ത്രമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നും വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.(Supreme Court on police sharing footage of accused on social media)
മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ തൽക്ഷണം...
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ, വിദേശരാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാറുകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻപത്തേക്കാൾ ഉയർന്ന തീരുവ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.(If countries play under...
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചാപരമായ തീരുമാനങ്ങൾ മന്ത്രിസഭ കൈക്കൊണ്ടു.(Supreme Court verdict on reservation for differently-abled people is applicable to all managements, says Minister V Sivankutty)
എൻഎസ്എസ്...
ന്യൂഡൽഹി: സ്ത്രീയെ കടന്നുപിടിക്കുന്നതും വസ്ത്രത്തിന്റെ ചരട് അയക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇത് വെറും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി (Supreme Court Pyjama String Case). ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2025...
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു (Sabarimala Gold Theft Case). തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം പരമോന്നത കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പന്റെ കടുത്ത ഭക്തനാണെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ജാമ്യഹർജിയിൽ ഗോവർധൻ...
ന്യൂഡൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു (Rahul Mamkootathil Case Survivor). സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫ് നൽകിയ ഹർജിക്കെതിരെ അതിജീവിത തടസ്സഹർജി ഫയൽ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോസഫ് നൽകിയ ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന്...
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറക്കിയ 'പ്രമോഷന്‍ ഓഫ് ഇക്വിറ്റി റെഗുലേഷന്‍ 2026' സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.(Are we going backwards from the progress made by...
ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify)
തിരഞ്ഞെടുപ്പ് കേസുകളിൽ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...