ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മേൽക്കൂരയിലെ ഫാൻ അറ്റുവീണ് മരിച്ചു (Delhi gtb hospital ceiling fan accident). ഡൽഹി സ്വദേശിയായ മുഹമ്മദ് അക്ബർ (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദം, മസ്തിഷ്ക ജ്വരം (മെനിഞ്ചൈറ്റിസ്),...