ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം (Mallikarjun Kharge PM Modi Terrorist Remark). എന്നാൽ, നിമിഷങ്ങൾക്കകം തന്റെ പ്രസ്താവനയിൽ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി.
തമിഴ്‌നാട്ടിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനത്തെ...
ന്യൂഡൽഹി: ആഗോളതാപനം കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും അത് പടരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ വർധനവിന് നേരിട്ട് കാരണമാകുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തിങ്കളാഴ്ച നടന്ന 'ഗ്ലോബൽ ഹീറ്റ് ആൻഡ് കൂളിംഗ് ഫോറത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rising Temperatures Linked To Increasing Health Risks, says Jitendra Singh)
താപസമ്മർദ്ദം കാരണം ഡെങ്കിപ്പനി പോലുള്ള...
ദുബായ്: ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുവരുന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് തുണയായത് (ICC Women's T20I Rankings). ജൂൺ 12-ന് ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എംപി സ്പീക്കർക്ക് കത്ത് നൽകി. പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നുമാണ് നോട്ടീസിലെ ആവശ്യം.(Criticized Congress 59 times, KC Venugopal issues infringement notice against...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വനിതാ സംവരണം സംബന്ധിച്ച മോദിയുടെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.(I never said he is a terrorist, Mallikarjun Kharge on his statement about...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (West Bengal Election Bike Ban). സ്വതന്ത്രവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ബൈക്ക് റാലികൾ നിരോധിക്കുകയും രാത്രികാല യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ ബൈക്കുകളും...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വോട്ടർമാർക്ക് വൈകാരികമായ കത്തെഴുതി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ( TVK Chief Vijay Letter to Voters). തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് ജനങ്ങളുടെ സ്നേഹമാണെന്നും അത് തിരിച്ചുനൽകാനുള്ള കടമ തനിക്കുണ്ടെന്നും വിജയ് കത്തിൽ വ്യക്തമാക്കി. തന്റെ പാർട്ടിയുടെ ചിഹ്നമായ 'വിസിൽ'...
വിരുദുനഗർ: വനജ ഫയർ വർക്ക്സ് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ഉടമകളായ ഈശ്വരിയും ഭർത്താവ് മുത്തുമാണിക്യവും കോടതിയിൽ കീഴടങ്ങി. 25 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നാലെ പോലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അപകടത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.(Virudhunagar blast, Absconding owners have...
ലഖ്‌നൗ: കാണാതായ പതിനാറുകാരിക്കായുള്ള തിരച്ചിൽ അവസാനിച്ചത് പിതാവ് തന്നെ നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വെളിപ്പെടുത്തലിൽ. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് വന്ദന ചൗബേ എന്ന പെൺകുട്ടിയെ പിതാവ് വിജയ് കുമാർ ചൗബേ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം റോഡരികിൽ തള്ളിയത്.(Father Killed UP teen, Poured Acid...
ചെന്നൈ: വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണം കടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഇഡിക്ക് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.(Relief for Nainar Nagendran, No ED investigation in...
തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതിയിൽ...