ഇന്ന് ജൂലൈ 1, ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുന്നതിനും, ജീവൻ രക്ഷിക്കാൻ അവർ കാണിക്കുന്ന പ്രതിബദ്ധതയെ മാനിക്കുന്നതിനുമായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത് (National Doctors Day). ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾക്കിടയിലും രോഗീപരിചരണത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാൻ ഈ ദിനം അവസരമൊരുക്കുന്നു.
ഈ വർഷത്തെ...
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. 2026-ൽ ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുന്നത് (Commercial LPG Price Cut). ഡൽഹിയിൽ 183.50 രൂപ കുറഞ്ഞ് സിലിണ്ടറിന്റെ പുതിയ വില 2,930 രൂപയായി. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയാണ് വിലക്കുറവ്. അതേസമയം,...
അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചെ 3:40-ഓടെയാണ് നിർവായ് സിങ് എന്ന ബാലനെ പുറത്തെടുത്തത്. ഉടൻ തന്നെ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടി അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. (Haryana...
ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ചത് (Iran President BRICS Invite). പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ച് പെസഷ്കിയാൻ പ്രധാനമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. സമാധാനം നിലനിർത്തുന്നതിനും മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി...
പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ കാണാതായ 26-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രിയങ്ക കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിവേക് പണ്ഡിറ്റ്, അമ്മായിയമ്മ മധുമല ദേവി, ഒരു പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Woman Murdered and Dismembered in Bihar Over Dowry and...
ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സഹോദരിയും അറസ്റ്റിൽ. തന്റെ 13 വയസ്സുള്ള മകളോട് പങ്കാളി സക്കീർ മോശമായി പെരുമാറുന്നുവെന്ന് സംശയിച്ചതിനെത്തുടർന്നാണ് കിരൺ എന്ന യുവതിയും സഹോദരി കാശിഷും ചേർന്ന് ഇയാളെ കൊലപ്പെടുത്തിയത് (Live-in Partner Killed Ghaziabad). ജൂൺ 23-നാണ് സംഭവം നടന്നത്. സക്കീറിനെ തലയ്ക്ക് അടിച്ചും പിന്നീട്...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെ പക്ഷത്തുനിന്ന് മുതിർന്ന എം.എൽ.സി സച്ചിൻ അഹിർ ഷിൻഡെ പക്ഷത്തേക്ക് കൂടുമാറിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സച്ചിൻ അഹിറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഈ നീക്കത്തെ ക്രിക്കറ്റ്...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. ഉദ്ധവ് താക്കറെയുടെ അടുത്ത വിശ്വസ്തനും ആദിത്യ താക്കറെയുടെ 'വലംകൈ'യുമായ മുതിർന്ന നേതാവ് സച്ചിൻ അഹിർ പാർട്ടി വിട്ട് ഷിൻഡെ പക്ഷത്ത് ചേർന്നു (Sachin Ahir Joins Shinde Sena). പാർട്ടി വിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക്...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചമ്പത് റായിയുടെ രാജിയോട് പ്രതികരിച്ച വി.എച്ച്.പി. അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ, ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി.(Ayodhya Ram Mandir Trust, VHP Distances Itself...
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഇന്ധന വിതരണ പ്രതിസന്ധികൾക്ക് പരിഹാരമായി, ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ കരുതല് ശേഖരം വർധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. രാജ്യത്തിന്റെ ഒരു മാസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിലുള്ള വലിയൊരു കരുതൽ ശേഖരം നിർമ്മിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.(India Energy Security, India Plans Massive Expansion of Strategic...