Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kollam

‘മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാൻ ശ്രമം’: മുഖ്യമന്ത്രിക്കെതിരെ VD സതീശൻ | Chief Minister

കൊല്ലം: രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഗുഡ് ബുക്കിൽ' ഇടംപിടിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Attempt to get into PM Modi and Amit Shah's good books, VD Satheesan against...

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു | EA Rajendran

കൊല്ലം: മലയാള സിനിമാ-നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.(Actor and director EA Rajendran passes away) നാടകത്തിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, സിനിമയിലും ടെലിവിഷൻ സീരിയലുകളിലും...

പത്തനാപുരത്തെ ഇടതു കോട്ട കാക്കാൻ KB ഗണേഷ് കുമാർ: ഉറ്റുനോക്കി രാഷ്ട്രീയ കേരളം | Assembly elections

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പത്തനാപുരം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കെ.ബി. ഗണേഷ് കുമാർ കാത്തുസൂക്ഷിക്കുന്ന ഇടതുമുന്നണിയുടെ ഈ കരുത്തുറ്റ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ വീണ്ടും മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.(Assembly elections, KB Ganesh Kumar to guard the Left...

‘എന്തുപറ്റി വേണൂ എന്ന് വിളിച്ചു ചോദിക്കാൻ എനിക്കൊരു ഷിബുവുണ്ട്’: സൗഹൃദ സ്മരണകളുമായി KC വേണുഗോപാൽ | Shibu Baby John

കൊല്ലം: രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധത്തിന്റെ കഥയുമായി കെ.സി. വേണുഗോപാൽ എംപി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ എൻ.കെ. പ്രേമചന്ദ്രനൊപ്പം ഒന്നിച്ചിരുന്നപ്പോഴുള്ള അനുഭവമാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഷിബു ബേബി ജോണുമായും എൻ.കെ. പ്രേമചന്ദ്രനുമായും പതിറ്റാണ്ടുകളായുള്ള വ്യക്തിപരവും കുടുംബപരവുമായ അടുപ്പമാണ് അദ്ദേഹം ഓർത്തെടുത്തത്.(KC Venugopal with friendly memories...

കോവൂർ കുഞ്ഞുമോനെതിരെ പരാതി: പത്രിക മാറ്റിവച്ചു | Kovoor Kunjumon

കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ പരാതി. രണ്ട് വ്യത്യസ്ത പത്രികകൾ സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തിയതോടെ പത്രികയുടെ സൂക്ഷ്മപരിശോധന വരണാധികാരി മാറ്റിവെച്ചു.(Complaint against Kovoor Kunjumon, nomination postponed) സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകിയതാണ് വിവാദത്തിന് കാരണമായത്. ഒരേസമയം രണ്ട് വിഭാഗങ്ങളിലായി...

‘ഡീലിൻ്റെ കാര്യം കൃത്യമായി അറിയാവുന്നത് VD സതീശനും കൂട്ടർക്കും, സതീശന് ശ്വാസം മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നം’: KN ബാലഗോപാൽ | VD Satheesan

കൊല്ലം: കോൺഗ്രസ് ഉന്നയിക്കുന്ന സിപിഎം-ബിജെപി 'ഡീൽ' ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയമായ ഡീലുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടർക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോഴാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan and his team know exactly...

പുനലൂരിലെ കോൺഗ്രസ് വിമത ഭീഷണി ഒഴിഞ്ഞു: സഞ്ജയ് ഖാൻ പിന്മാറി | Congress

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws) മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക...

കടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം ആരംഭിച്ചു | Dead

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead inside house, Family in shock) ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ...

RSPയുടെ കോട്ടയായ ചവറയിൽ വരുന്നത് ‘തീപ്പൊരി’ പോരാട്ടം: ഉറ്റുനോക്കി രാഷ്ട്രീയ കേരളം | RSP

കൊല്ലം: ആർഎസ്പിയുടെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചവറ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കടുക്കുന്നു. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നതോടെ മണ്ഡലം ആര് പിടിച്ചെടുക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ സുജിത് വിജയൻപിള്ളയും യുഡിഎഫിനായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ കെ.ആർ....

പുനലൂരിൽ UDFന് തലവേദനയായി വീണ്ടും വിമത നീക്കം: സഞ്ജയ് ഖാൻ പത്രിക നൽകും | UDF

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെങ്കിലും പത്രിക സമർപ്പിക്കാനാണ് സഞ്ജയ് ഖാന്റെ തീരുമാനം.(Another rebel move in...
- Advertisement -spot_img

Latest News

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; യുവതിയെ ബന്ധുക്കൾ തടഞ്ഞു, കാമുകന്റെ സുഹൃത്തുക്കൾ കാറിൽ കടത്തിക്കൊണ്ടുപോയി | Thamarassery Court Clash News

താമരശ്ശേരി: പ്രണയവിവാഹത്തിന് കോടതി അനുമതി നൽകിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല് (Thamarassery Court Clash News). മുക്കം...
- Advertisement -spot_img