Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala

Kerala

‘FCRA ഭേദഗതി സഭയെ വീർപ്പുമുട്ടിക്കും, ഇരട്ടത്താപ്പുണ്ടോയെന്ന് സംശയം’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | FCRA

കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിയമം പാലിച്ച് പ്രവർത്തിക്കുന്ന സഭയെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(FCRA amendment will suffocate the church, says Orthodox Church...

‘കേരളത്തിലെ LDF സർക്കാർ BJP നിയന്ത്രണത്തിൽ, ശബരിമലയിൽ എന്താണ് നടന്നതെന്ന് മോദി മറന്നുപോയി’: രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ | Rahul Gandhi

പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും സംസ്ഥാനത്ത് യുഡിഎഫ് നേരിടുന്നത് ബിജെപി-സിപിഎം സംയുക്ത മുന്നണിയെയാണെന്നും രാഹുൽ ഗാന്ധി. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(LDF government in Kerala is under BJP control, Rahul Gandhi in Pathanamthitta) കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ബിജെപിയും എൽഡിഎഫും...

FCRA ഭേദഗതിയിൽ നിന്ന് പിന്തിരിയണം: കേന്ദ്ര നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം മതന്യൂനപക്ഷങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഭേദഗതികളിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Chief Minister writes to PM Modi expressing concern...

വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു | Stabbed

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് നേരെ ആക്രമണം. പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ യുവതിയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ പാറശാല സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Female gym trainer stabbed, man consumes poison after attack) തിങ്കളാഴ്ച രാവിലെ ജിമ്മിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി...

‘ഇന്നത്തെ സമയം കഴിഞ്ഞു’: വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി, തങ്ങളെ എന്തിന് ക്ഷണിച്ചുവെന്ന് മാധ്യമ പ്രവർത്തകർ | CM

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തിരികെ സീറ്റിലെത്തി മറുപടി നൽകി.(CM ends press conference, journalists aks why they...

‘ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല, ആരെയും ചാപ്പ കുത്തി മാറ്റി നിർത്തില്ല’: തോമസ് ഐസക് | Vote

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച് ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാൽ വോട്ടിന് വേണ്ടി ആരുമായും രഹസ്യമായ നീക്കുപോക്കുകൾക്കോ ചർച്ചകൾക്കോ എൽഡിഎഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Will not say no to anyone's vote, says Thomas Isaac) വോട്ട് ചെയ്യുന്നവർ എന്തിന് വോട്ട്...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് VD സതീശൻ | Chief Minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് താൻ എത്തുമെന്നും ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan says he...

‘വാക്കിന് ഒരു വിലയും ഇല്ലാത്തയാൾ’: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ | Chief Minister

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പുണരുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാക്കിന് ഒരു വിലയുമില്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പിണറായി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(A man whose words have no value, Mullappally Ramachandran against Chief Minister Pinarayi Vijayan) സ്വന്തം...

‘ഏറ്റവും വലിയ സംവാദത്തിൻ്റെ സ്ഥലം അസംബ്ലിയാണ്, അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുക ആയിരുന്നു’: സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി | Chief Minister

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം എന്ത് പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയാൽ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.(The place...

പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണം: പരാതി നൽകി K മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത എൽഡിഎഫിന്റെ കുടിലതന്ത്രമാണിതെന്നും മുരളീധരൻ ആരോപിച്ചു.(Allegations of paying to recruit people, K...
- Advertisement -spot_img

Latest News

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്; കോഴിക്കോട് ജില്ലയിലെ പണിമുടക്ക് അവസാനിച്ചു | Kerala Nurses Strike Update 2026

കോഴിക്കോട്: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലേക്ക് (Kerala Nurses Strike Update 2026). സമരത്തിലുള്ള ആറ് ആശുപത്രി മാനേജ്‌മെന്റുകളുമായി...
- Advertisement -spot_img