Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

‘രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട, എൻ്റെ ചോര കുടിക്കാൻ നോക്കേണ്ട, ഇത് വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം’: KB ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: താൻ രാജിവെച്ചു പോകുമെന്ന് ആരും കരുതേണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് ഇനി പഴയ രീതിയിലുള്ള സൗഹൃദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Will not resign, says Minister KB Ganesh Kumar) രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കും തനിക്കെതിരെ നിൽക്കുന്നവർക്കും മാത്രമാണുള്ളതെന്ന്...

ഭാര്യയ്ക്ക് സന്ദേശമയച്ചതിനെച്ചൊല്ലി തർക്കം: യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ | Hammer

ആലപ്പുഴ: ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി ചുറ്റികകൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപമാണ് സംഭവം നടന്നത്. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Man got hit on the head...

‘കുടുംബ പ്രശ്നമാണ്, അത് പരിഹരിച്ചെന്നാണ് അറിയുന്നത്’: KB ഗണേഷ് കുമാർ വിഷയത്തിൽ സ്പീക്കർ | KB Ganesh Kumar

കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള പരാതി കുടുംബപ്രശ്നമാണെന്നും അത് പരിഹരിക്കപ്പെട്ടതായാണ് അറിവെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ജനമാണ് യജമാനന്മാർ, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(It is a family issue, Speaker supports KB Ganesh Kumar ) ചില സമയങ്ങളിലെങ്കിലും മാധ്യമങ്ങൾ 'കൊട്ടേഷൻ സംഘങ്ങളെപ്പോലെ' പ്രവർത്തിക്കുന്നുണ്ടെന്ന് സ്പീക്കർ രൂക്ഷമായി...

സംസ്ഥാനത്ത് കടുത്ത ചൂട്: അതീവ ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി | Heatwave

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Disaster Management Authority issues high alert) കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിലെ മൂന്നാറിൽ...

വിവാദങ്ങൾ ഒത്തുതീർപ്പാക്കി മന്ത്രി KB ഗണേഷ് കുമാർ: രാജി വയ്ക്കില്ല, മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു | KB Ganesh Kumar

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിലും മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജി വെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. പരാതി ഭാര്യ ബിന്ദു മേനോൻ പിൻവലിക്കുകയും പ്രശ്നം ഒത്തുതീർപ്പാകുകയും ചെയ്തെങ്കിലും ചോദ്യങ്ങൾ ഉയരുകയാണ്.(Minister KB Ganesh Kumar Will not resign, explained...

‘കുടുംബ കാര്യമായി മാത്രം കാണാൻ കഴിയില്ല’: KB ഗണേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇത്രയും ഗുരുതരമായ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(It cannot be seen as just a family matter, Ramesh Chennithala against KB Ganesh...

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ | Panama ship

തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം പുറംകടലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.(Panama ship that rammed fishing boat taken into custody) കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന്...

‘ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത്, മുഖ്യമന്ത്രി നടപടിയെടുക്കണം’: വെള്ളാപ്പള്ളി നടേശൻ | KB Ganesh Kumar

ആലപ്പുഴ: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ 'വഷളായ' മന്ത്രിയാണെന്നും മാന്യമായ പ്രവർത്തനമല്ല അദ്ദേഹം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.(Vellappally Natesan demands action against KB Ganesh Kumar by CM ) മന്ത്രിയായപ്പോഴെങ്കിലും നിലയും നിലവാരവും പുലർത്തണമായിരുന്നു. ഭാരതീയ സംസ്കാരത്തിന് ചേരാത്ത കാര്യങ്ങളാണ്...

‘ഇതാണോ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത?’: KB ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് സണ്ണി ജോസഫ് | KB Ganesh Kumar

തിരുവനന്തപുരം: ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബകലഹവും അനുബന്ധ വിവാദങ്ങളും ഒത്തുതീർപ്പിലെത്തിയെങ്കിലും സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.(Is this the morality of the government and the Chief Minister? Sunny Joseph demands KB Ganesh Kumar...

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്; സർക്കാരിൻ്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. (Actress assault case, High Court notice to accused including Dileep) വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ നിയമപിഴവുകൾ...
- Advertisement -spot_img

Latest News

വെറും പന്ത് തട്ടലായി തുടങ്ങിയ കളി എങ്ങനെ ലോകത്തിന്റെ വികാരമായി മാറി? ഫുട്ബോൾ എന്ന വിസ്മയ കായികവിനോദത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രയാത്ര | History of Football

സ്റ്റേഡിയങ്ങളിലെ ആരവങ്ങൾ ഉച്ചസ്ഥായിലേക്ക് ഉയരുന്നു, ലോകമെമ്പാടുമുള്ള ആരാധകരുടെ മിടിപ്പ് ഒരേ താളത്തിലാകുന്നു—അതെ, ഇന്ന് ഫിഫയുടെ ആ വലിയ ദിനമാണ്! കാലങ്ങളായി കാത്തിരുന്ന ആ വലിയ ഫുട്ബോൾ...
- Advertisement -spot_img