Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

കോന്നിയിൽ ത്രികോണപ്പോര്: വിജയം ലക്ഷ്യമിട്ട് ജനീഷ് കുമാർ, കോട്ട തിരിച്ചുപിടിക്കാൻ UDF, കരുത്തുകാട്ടാൻ NDA | LDF

പത്തനംതിട്ട: കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന കോന്നി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. 1996 മുതൽ അഞ്ച് തവണ തുടർച്ചയായി അടൂർ പ്രകാശ് ജയിച്ചുകയറിയ മണ്ഡലം 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. നിലവിലെ എംഎൽഎ കെ.യു. ജനീഷ് കുമാർ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ യുഡിഎഫും സ്വാധീനം വർദ്ധിപ്പിക്കാൻ...

കേരളത്തിൽ ചൂട് കടുക്കുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം | Heatwave

കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി...

‘തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണി, ഇടത് ഭരണത്തിന് അന്ത്യം കുറിക്കും’: K സുധാകരൻ | LDF

കണ്ണൂർ: തന്റെ അഭിമുഖത്തിലെ വാക്കുകൾ യഥാർത്ഥ അർത്ഥത്തിൽ നിന്ന് മാറ്റി സെൻസേഷണൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സത്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (Will put an end to the LDF rule, says K Sudhakaran) പത്ത് വർഷത്തെ...

‘G സുധാകരൻ കാണിച്ച വഞ്ചന K സുധാകരൻ കാണിച്ചില്ലല്ലോ, പാർട്ടിയുടെ ചങ്കിൽ കുത്തി’: മന്ത്രി സജി ചെറിയാൻ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിലപാടിനൊപ്പം നിന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികത പോലും സ്വന്തം പാർട്ടിയെ ചതിച്ച ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജി. സുധാകരനെ വളർത്തിയതും അധികാരങ്ങൾ നൽകിയതും സിപിഐഎം എന്ന പ്രസ്ഥാനമാണെന്നും...

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം: തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ | Couple found dead

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.(Couple found dead inside house in Thiruvananthapuram, Bodies were days old) വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഇന്ന് | Dr. Vandana Das murder

കൊല്ലം: ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേൾക്കുന്നതിനായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Dr. Vandana Das murder case, Convict Sandeep's sentencing today) 2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനസാക്ഷിയെ...

കേരളം പോളിങ് ബൂത്തിലേക്ക്: ഇന്ന് പത്രികാ സമർപ്പണം നടത്താൻ പ്രമുഖരുടെ നീണ്ട നിര, മത്സരചിത്രം തെളിയുന്നു | Kerala assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ പ്രമുഖ മുഖങ്ങളും ഉൾപ്പെടെ വലിയൊരു നിരയാണ് ഇന്ന് വരണാധികാരികൾക്ക് മുന്നിലെത്തുന്നത്.(Kerala assembly elections, Long queue of prominent people to file nominations...

’20 കോടി തന്നാലും ബിജെപിയിലേക്കില്ല, ഞാൻ ഒരു സഖാവാണ്’; നിലപാട് വ്യക്തമാക്കി ജാസി | Jassi Political Stand Kerala Election

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കേരളത്തിൽ ശക്തിപ്രാപിക്കുന്നതിനിടെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ ട്രാൻസ്‌വുമണും സോഷ്യൽ മീഡിയ താരവുമായ ജാസി (Jassi Political Stand Kerala Election). ഇരുപതിനായിരമല്ല, 20 കോടി രൂപ തന്നാൽ പോലും താൻ ബിജെപിയിൽ ചേരില്ലെന്ന് ജാസി വ്യക്തമാക്കി. വ്യക്തിപരമായി താനൊരു സഖാവാണെന്നും തന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്നും ഓൺലൈൻ...

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആർ. ചന്ദ്രശേഖരൻ; ഐഎൻടിയുസിക്ക് അവഗണനയെന്ന് ആരോപണം | R Chandrasekharan INTUC Congress Candidates

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ രംഗത്തെത്തി (R Chandrasekharan INTUC Congress Candidates). തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും പാർട്ടിക്കുള്ളിൽ ആർക്കും എന്തും പറയാമെന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ...

സീറ്റ് വിഭജനത്തിൽ മഹിളാ കോൺഗ്രസിന് അവഗണന; ജെബി മേത്തർക്കെതിരെ സംഘടനയ്ക്കുള്ളിൽ പടയൊരുക്കം | Jebi Mather Mahila Congress Seat Controversy

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിനുള്ളിൽ കലാപം കനക്കുന്നു (Jebi Mather Mahila Congress Seat Controversy). സംഘടനയിലെ പ്രമുഖ നേതാക്കൾക്കൊന്നും സീറ്റ് ലഭിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ പാർട്ടി നേതൃത്വത്തിന് മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയില്ലെന്നും മഹിളാ കോൺഗ്രസിനായി...
- Advertisement -spot_img

Latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം: വീഴ്ച വരുത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര നിർദ്ദേശം | Nedumangad child murder case

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...
- Advertisement -spot_img