ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് ഉണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.(Scissors found in...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ. നിയമസഭയിൽ എ.പി അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala women's entry, CM tells Assembly that 1587 cases are yet to be withdrawn)
ആകെ കേസുകൾ 2634...
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ ബാധിക്കും.(Assembly elections, Election Commission sets strict conditions for official changes)
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാർ,...
കോഴിക്കോട്: തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ നടന്നുപോവുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്.(Wild boar attacks woman in Kozhikode)
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്നു ഷീബ. ഈ സമയം പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇവരെ ഇടിച്ചു വീഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു.
പന്നിയുടെ ആക്രമണത്തിൽ റോഡിൽ...
പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച് ശശിയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.(PK Sasi may contest in Ottapalam as a UDF independent candidate?)
ഈ സാഹചര്യത്തിൽ...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.(Wayanad rehabilitation, Draw for houses in Kalpetta Township today)
ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും...
തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ അടിച്ചമർത്താൻ സർക്കാർ പ്രഖ്യാപിച്ച 'ഡയസ്നോൺ' നടപടി നിലവിൽ വന്നെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടന.(Medical college doctors' strike enters fifth day, Government's dies non...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar's bail...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം കടുക്കുന്നു. ഇന്ന് ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാൻ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചു.(Nedumangad newborn baby death incident, Strong protests over doctor's suspension)
രാവിലെ മുതൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത എല്ലാ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. കെ സി വേണുഗോപാൽ എം പി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ സമയം നിശ്ചയിക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. സംഭവത്തിൽ...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവമാകുന്നതിനിടെ ഇറാന്റെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം. പ്രാഥമിക വിവരങ്ങൾ പ്രകാരം ആണവനിലയത്തിന് കാര്യമായ സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട്...