Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

Kerala

കാഞ്ഞങ്ങാട് വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: വായനശാലാ സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് പരിക്ക് | Wild boar

കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ സംഭവം നടന്നത്.(Wild boar attack in Kasaragod, 3 people injured) ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന 'വിജ്ഞാന വികസന സദസ്സിന്റെ'...

നിയമസഭയെ വീണ്ടും കലുഷിതമാക്കി ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ പ്രതിഷേധം; വിമർശനം ഹൈക്കോടതിക്ക് എതിരെയെന്ന് മന്ത്രി P രാജീവ്, തന്ത്രിക്കെന്താണ് പ്രത്യേകതയെന്ന് MB രാജേഷ്, പോസ്റ്റർ പോരുമായി ഭരണപക്ഷം |...

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി. സ്വർണ്ണക്കവർച്ചാ കേസിൽ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചതും ശബരിമല തന്ത്രിയുടെ അറസ്റ്റും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നാക്രമണം.(Sabarimala gold theft case disrupts Kerala assembly again, Opposition protests) പ്രതിപക്ഷ നേതാവ് വി.ഡി....

മോഷണക്കുറ്റം ആരോപിച്ചുള്ള അപമാനത്തിൽ യുവതി ജീവനൊടുക്കിയ സംഭവം: സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യും | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.(Woman commits suicide after being insulted over alleged theft, Friend and...

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു: കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം | Hotel

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് തൃക്കാക്കരയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന 'ടി കമ്പനി' എന്ന ഹോട്ടലിൽ രാത്രിയാണ് സംഭവം നടന്നത്.(Hotel owner and employee brutally beaten in Kochi for asking the money for food...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: വരും മണിക്കൂറുകളിൽ 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം | Heavy rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 26 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.(Heavy rain likely in Kerala, Alert issued in 5 districts in the coming hours) വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

ചെങ്കോട്ടുകോണം സ്കൂൾ ബസ് തീപിടിത്തം: ബസുകളിൽ ട്രാവലർ ഇടിച്ചു കയറ്റിയ നിലയിൽ,അട്ടിമറി സംശയിച്ച് അധികൃതർ; ബസുകൾ മനഃപൂർവ്വം തീയിട്ടതോ? | Fire

തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.(School bus fire in Trivandrum, Authorities suspect sabotage) സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഒരു ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്....

ശബരിമല കൊടിമര പുനർനിർമ്മാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്; സംഭാവന നൽകിയത് സെലിബ്രിറ്റികളടക്കം 27 പേർ | Sabarimala

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഈ ആഴ്ചതന്നെ മൊഴിയെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് വിജിലൻസിന്റെ നീക്കം.(Sabarimala flagpole reconstruction, Vigilance records Suresh Gopi's statement) കൊടിമര പുനർനിർമാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ കൃത്യമായ...

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം: കലാപരിപാടികൾ മോഹൻലാൽ ഉദ്ഘാടനം ചെയ്യും | Attukal Pongala 2026

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.(Attukal Pongala 2026 festival begins today, Mohanlal to inaugurate cultural programs) ഇന്ന് വൈകുന്നേരത്തോടെ ഉത്സവത്തിന് ഔദ്യോഗിക തുടക്കമാകും. ബാലന്മാരുടെ കുത്തിയോട്ട...

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു | KSRTC

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram - Bengaluru Gajaraja sleeper daily service of KSRTC resumed) യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ...

തലസ്ഥാനത്ത് രണ്ടര വയസ്സുകാരി മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവെന്ന് പരാതി, കേസെടുത്ത് പോലീസ്, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ | Medical malpractice

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ് - ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് ആര്യനാട് പോലീസ് കേസെടുത്തു.(Girl child dies, Police register case against private hospital over alleged medical...
- Advertisement -spot_img

Latest News

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് | Iran US War Update 2026

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....
- Advertisement -spot_img