തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ കൊള്ളയാണെന്ന് കെ. മുരളീധരൻ (K Muraleedharan Vattiyoorkavu). ശബരിമലയിലെ സ്വർണ്ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടുവെന്നും വിഗ്രഹം സ്വർണ്ണമല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമത്തിനായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കിനെ മുരളീധരൻ ചോദ്യം ചെയ്തു. സംഗമത്തിന് എത്തുന്നവർ കിടന്നുറങ്ങാനാണോ...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph MLA) എംഎൽഎ. ശബരിമല ക്ഷേത്രത്തെയും ദേവസ്വം ഫണ്ടിനെയും സിപിഎം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
സംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല ആരും ഫോട്ടോ എടുക്കുന്നതെന്നും, പോറ്റിയുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും...
കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനിൽ വെച്ചായിരുന്നു സംഭവം.
യുവമോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മലാപ്പറമ്പ് കടന്നുപോകുന്നതിനിടെ പ്രവർത്തകർ റോഡിലേക്ക് ചാടിവീണ് കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധക്കാരെ...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ (Sabarimala Case) മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ കടകംപള്ളി രണ്ടാമതും സന്ദർശനം നടത്തിയപ്പോൾ പകർത്തിയ ചിത്രമാണിതെന്നാണ് സൂചന.
ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകൾക്ക് കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകുന്നതാണ് പുതിയ...
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ. മുരളീധരൻ (K Muraleedharan). എല്ലാ മേഖലയിലും അഴിമതി നടത്തുന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് അദ്ദേഹം ആരോപിച്ചു. കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഭഗവാന്റെ സ്വത്ത് വരെ കവർന്നെടുത്ത സർക്കാരാണിത്. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക്...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തണലൊരുക്കിയത് കോൺഗ്രസ് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 2004-ലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ഇന്നത്തെ ഉന്നത കോൺഗ്രസ് നേതാവാണ് ഇതിന് സൗകര്യമൊരുക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതിസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ പോലും ഉണ്ണികൃഷ്ണൻ പോറ്റിക്ക്...
ടെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിൽ (UK France Germany Poland Travel Advisory Israel)....