Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Iran Unrest

ഹോർമുസ് കടലിടുക്കിൽ ഇറാൻ – യുഎസ് സംഘർഷം മുറുകുന്നു; കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി അമേരിക്ക |

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, പശ്ചിമേഷ്യൻ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് അമേരിക്ക പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു (US guidance Strait of Hormuz Iran tensions). മേഖലയിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ ഈ നടപടി...

ഇറാൻ ഭരണകൂടത്തെ വിമർശിച്ചതിന് തടവ്; അസർ മൻസൂരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിൽ | Iran arrests reformist leaders

ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്കും പരിഷ്കരണവാദികൾക്കും നേരെ ഭരണകൂടം കർശന നടപടികൾ തുടരുന്നു (Iran arrests reformist leaders). പ്രമുഖ പരിഷ്കരണവാദി കൂട്ടായ്മയായ 'റിഫോം ഫ്രണ്ട്' അധ്യക്ഷ അസർ മൻസൂരി ഉൾപ്പെടെ നാല് മുതിർന്ന നേതാക്കളെയാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇബ്രാഹിം അസ്ഗർസാദെ, മൊഹ്‌സിൻ അമിൻസാദെ, റിഫോം ഫ്രണ്ട് വക്താവ് ജവാദ് ഇമാം...

ഇറാൻ പ്രക്ഷോഭം: യസ്‌ദ് പ്രവിശ്യയിൽ 139 വിദേശികൾ അറസ്റ്റിൽ; വിദേശ ശക്തികൾക്കെതിരെ ആരോപണവുമായി ഭരണകൂടം | Iran Unrest

ടെഹ്‌റാൻ: ഇറാനിലെ യസ്‌ദ് പ്രവിശ്യയിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 139 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു (Iran Unrest). രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ സജീവമായി ഇടപെടുകയും വിദേശ രാജ്യങ്ങളിലെ ശൃംഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു എന്നാരോപിച്ചാണ് നടപടി. യസ്‌ദ് പോലീസ് കമാൻഡർ അഹമ്മദ് നെഗഹ്ബാൻ ആണ് ഇക്കാര്യം...

ഇറാന്റെ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നു; അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു | Iran US Nuclear Talks

ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കുള്ള കൃത്യമായ രൂപരേഖ തയ്യാറാകുമെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക...

പശ്ചിമേഷ്യയിൽ മഞ്ഞുരുകുന്നു: അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്ക് ഇറാൻ, വരും ദിവസങ്ങളിൽ ശുഭവാർത്തയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം | Iran-US Diplomacy

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കുന്നതായും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു ( Iran-US Diplomacy). ഇറാൻ അതിർത്തിക്ക് സമീപം അമേരിക്കൻ നാവികസേന വിന്യാസം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചാസാധ്യതകൾ തെളിഞ്ഞുവരുന്നത്. കഴിഞ്ഞ ആഴ്ച ഫ്ലോറിഡയിൽ വെച്ച്...

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളെന്ന് ഇറാൻ പ്രസിഡന്റ് | Iran President Protests Accusation

ടെഹ്‌റാൻ: ഇറാനിൽ സമീപകാലത്തുണ്ടായ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യൂറോപ്യൻ ശക്തികളുമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ (Iran President Protests Accusation). ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ചൂഷണം ചെയ്ത് വിദേശ ശക്തികൾ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രക്ഷോഭകാരികൾക്ക് ആയുധങ്ങളും വിഭവങ്ങളും എത്തിച്ചുനൽകാനും...

മണിക്കൂറിന് 15 ലക്ഷം! ഇറാന്റെ ചലനമറിയാൻ അമേരിക്ക ഒഴുക്കുന്നത് ശതകോടികൾ; ആകാശത്ത് ‘റീപ്പറും’ ‘ട്രൈറ്റണും’ | US-Iran Drone War

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഇറാൻ തീരങ്ങളിലും അമേരിക്കൻ നിരീക്ഷണം ഡ്രോണുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പുത്തൻ തലത്തിലേക്ക് മാറിയിരിക്കുകയാണ് (US-Iran Drone War). പതിറ്റാണ്ടുകൾ നീണ്ട ഈ 'നിഴൽ യുദ്ധത്തിൽ' ഒരു മണിക്കൂർ നിരീക്ഷണത്തിനായി മാത്രം 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് അമേരിക്ക ചെലവിടുന്നത്. നിലവിൽ 2026-ൽ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: വീണ്ടുമൊരു യുദ്ധക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക, IRGC ഇനി EUവിൻ്റെ ഭീകര സംഘടനകളുടെ പട്ടികയിൽ | Middle East

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക കരുത്ത് വിന്യസിച്ച് അമേരിക്ക. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഏറ്റവും ഒടുവിലായി മേഖലയിലെത്തിയത്. വമ്പൻ കപ്പൽപ്പടയുടെ അകമ്പടിയോടെയുള്ള ഈ നീക്കം പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.(Fear of war in the Middle...
- Advertisement -spot_img

Latest News

ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷയുമായി പോലീസ് | BJP Councilor R Sugathan Case

തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. വധശ്രമക്കേസിൽ പ്രതിയായ സുഗതനെതിരെ കോടതി പ്രൊഡക്ഷൻ...
- Advertisement -spot_img