റിപ്പോർട്ട്: അൻവർ ഷരിഫ്
നാദാപുരം: വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് വിഷ്ണുമംഗലം പാലത്തിന് സമീപം യുവാവിന്റെ ബൈക്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. (Vishnumangalam River...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത നഗരത്തിലെ തരാതല മേഖലയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു (Kolkata Building Collapse). അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന നിരവധി തൊഴിലാളികളിൽ ചിലർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായാണ് വിവരം. ഏകദേശം 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇതുവരെ പത്ത്...
ടെഹ്‌റാൻ: ഇറാനിലെ ദക്ഷിണ തീരത്തും ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ്...