Ernakulam

ഉച്ചയോടെ സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 640 രൂപയുടെ കുറവ് | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയോടെ പവന് ആകെ ഇടിവ് 640 രൂപയായി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 1,18,080 രൂപയാണ്.(Kerala Gold price fall again by noon by Rs 640) ഒരു ഗ്രാം സ്വർണത്തിന് 14,760 രൂപയായി. ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെ വില...

കൊച്ചിയിൽ ASIയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊല്ലം സ്വദേശികളായ 2 പ്രതികൾ പിടിയിൽ; വാഹനം കസ്റ്റഡിയിൽ | Police officer

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് അക്രമത്തിൽ പരിക്കേറ്റത്.(Attempted to hit and injure Police officer in Kochi, 2 suspects, natives...

‘ദ കേരള സ്റ്റോറി 2’ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി: സെൻസർ ബോർഡ് വിഷയം പുനഃപരിശോധിക്കാൻ നിർദേശം, നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി | The Kerala Story 2

കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു.(High Court stays release of 'The Kerala Story 2' for two weeks) 15 ദിവസത്തേക്കാണ്...

‘നിരവധി ക്രിമിനൽ കേസുകളുണ്ട്’: വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി, കേന്ദ്രത്തോട് നിലപാട് തേടി | Vellappally Natesan

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to...

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: ASIയെ ബോണറ്റിലിരുത്തി കാർ പാഞ്ഞത് 20 മീറ്റർ! | Police officer

കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to injure police officer by hitting him with a car in Kochi) നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പതിവ്...

സ്വർണ്ണ വിലയിൽ നേരിയ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണുന്നതിനെതിരെ നിർമ്മാതാവ് | The Kerala Story 2

കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...

‘എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? 4 ആഴ്ച സമയം നൽകാനാവില്ല’: കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഹാജരാകണമെന്ന് കേരള ഹൈക്കോടതി | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.(Hasn't a decision been taken to establish AIIMS...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വാരിയെല്ല് തകർത്തു; യുവതിയുൾപ്പെടെ നാലംഗ സംഘത്തിനെതിരെ കേസ് | Differently abled person

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ വാരിയെല്ല് തകർന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Differently abled person brutally beaten in Kochi, Case filed against four-member gang including woman) കേസിലെ...

കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി, സുധയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: വൈറ്റിലയിലെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി | Vyttila murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകി.(Sudha's murder was extremely brutal, Evidence collection conducted with the accused in the Vyttila murder) ചൊവ്വാഴ്ച...
- Advertisement -spot_img

Latest News

UAPA പ്രകാരം 23 പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ: പട്ടികയിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ അംഗങ്ങൾ | UAPA terrorists list

ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനം തകർക്കുന്നതിന്റെ ഭാഗമായി 23 പേരെക്കൂടി ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ...
- Advertisement -spot_img