Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Ernakulam

പെരുമ്പാവൂരിൽ ‘കൈ’വിട്ട് എൽദോസ് കുന്നപ്പിള്ളി: സ്വതന്ത്രനായി മത്സരിക്കാൻ നീക്കം | Eldhose Kunnappilly

കൊച്ചി: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചനകൾ ശക്തമായതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നീക്കവുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് എൽദോസിന്റെ പക്ഷം.(Eldhose Kunnappilly's move to contest as an independent in Perumbavoor) സീറ്റ്...

വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി: അയോഗ്യത തുടരും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.(High Court postpones hearing of Vellappally Natesan's appeal to Monday, Disqualification to continue) അപ്പീൽ...

‘ഞാൻ സേഫാണ്, പാർട്ടി പരിഗണിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly without losing hope ) പെരുമ്പാവൂരിലെ വിജയസാധ്യതകൾ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി തന്നെ പരിഗണിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആശങ്കയില്ലെന്നും താൻ സേഫാണെന്നും...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപ എന്ന നിലയിലും, ഗ്രാമിന് 255 രൂപ കുറഞ്ഞ് 14,175 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Huge collapse in Kerala Gold price, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

‘ഒരു അപസ്വരവുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി, മുഴുവൻ സീറ്റുകളിലെയും പട്ടിക ഇന്ന് പുറത്തുവരും, CPM തകരും’: VD സതീശൻ | Assembly elections

കൊച്ചി: പശ്ചിമ ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ, കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തോടെ ആ പാർട്ടിയുടെ പതനം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(List of all seats will be...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റില്ല: പകരം മനോജ് മൂത്തേടൻ? | Eldhose Kunnappilly

കൊച്ചി: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി മനോജ് മൂത്തേടനെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം. നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം നിലനിന്നിരുന്ന ഈ സീറ്റിൽ അന്തിമ തീരുമാനമായത്.(Assembly Elections, No seat for Eldhose Kunnappilly in Perumbavoor) എൽദോസ്...

എറണാകുളത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് AAP: 7 മണ്ഡലങ്ങളിൽ ജനകീയ മുഖങ്ങൾ | AAP

കൊച്ചി: കേരളത്തിൽ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കേരളത്തിലും സ്വാധീനമുറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.(AAP announces 7 candidates in Ernakulam ) എറണാകുളം: മോസസ് എച്ച്.എം, അങ്കമാലി:...

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം: പോസ്റ്ററുകളുമായി ദീപ്തി മേരി വർഗീസ് ക്യാമ്പ് | Deepthi Mary Varghese

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം പരസ്യമായിരിക്കുകയാണ്. (Deepthi Mary Varghese's camp with posters in Kochi) ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ...

എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ: മാർച്ച് 26 വരെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Train

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 26-ാം തീയതി വരെ വിവിധ ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. (Construction work at Ernakulam South Station, Restrictions on train services until March 26) പ്ലാറ്റ്‌ഫോം രണ്ടിലെ നിർമ്മാണ ജോലികൾ...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 240 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
- Advertisement -spot_img

Latest News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പുരുഷന്മാർക്കും ഇളവുകൾ പരിഗണിക്കണമെന്ന് രാഹുൽ ഈശ്വർ, ബസ് തടയൽ സമരം തെറ്റായ രീതി | KSRTC free travel for women

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനിരിക്കെ, പുരുഷന്മാർക്കും സമാനമായ രീതിയിലുള്ള യാത്രാ ആനുകൂല്യങ്ങൾ...
- Advertisement -spot_img