Crime

അതിജീവനത്തിനായി കഷ്ടപ്പെടുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടിയുടെ GST നോട്ടീസ്!: ഇതെന്ത് മറിമായം? | GST notice

റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിൽ ദുരിതത്തിലായിരിക്കുന്നത്.(GST notice of Rs 1.25 crore to a pottery...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി | Headmistress

കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: സിസേറിയൻ ചെയ്യുന്നതിൽ വീഴ്ച, ഡോക്ടർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തി.(Death of a newborn baby, Report alleges serious negligence by the doctor) പ്രസവസമയത്ത് സിസേറിയൻ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Medical malpractice in Vandanam, Dr. Shahida to be charged) പരാതിക്കാരിയായ ഉഷ ജോസഫിന്റെ ചികിത്സാ രേഖകൾ പോലീസ് പരിശോധിച്ചതിൽ...

പാലത്തായി പോക്‌സോ കേസ്: പ്രതി K പത്മരാജന് പരോൾ അനുവദിച്ചത് വിവാദത്തിൽ | Palathayi POCSO case

കണ്ണൂർ: പാലത്തായിയിൽ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി പ്രാദേശിക നേതാവ് കെ. പത്മരാജന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് വെറും മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇത്ര വേഗത്തിൽ പരോൾ ലഭിച്ചത് എന്നത് ചർച്ചയാകുന്നു. സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് അടിയന്തര പരോൾ അനുവദിച്ചത്.(Palathayi POCSO case, Parole granted to accused K...

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health...

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of the Health Minister and laying wreath, Case filed) മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തു. ഏകദേശം 28,000 രൂപയുടെ...

ഭർത്താവിന്റെ മരണത്തിന് പിന്നാലെ ദുഃഖം മാറ്റാൻ പുസ്തകമെഴുതി; ഒടുവിൽ ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്നു എഴുത്തുകാരി | Kouri Richins Murder Trial

സാൾട്ട് ലേക്ക് സിറ്റി: ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മക്കൾക്ക് ആശ്വാസമേകാൻ 'ആർ യു വിത്ത് മീ?' (Are You With Me?) എന്ന പേരിൽ പുസ്തകമെഴുതിയ കൗറി റിച്ചിൻസ് എന്ന മുപ്പത്തിയഞ്ചുകാരി ഇന്ന് കൊലപാതകക്കേസിൽ വിചാരണ നേരിടുകയാണ് (Kouri Richins Murder Trial). തന്റെ ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അത്...

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് സമാനം: AI സമ്മിറ്റിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ കുറിച്ച് പോലീസ് | AI Summit

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിരിക്കുന്നത്.(Similar to Gen Z protests in Nepal, Police on...

നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം: വിഗ്രഹത്തിൻ്റെ മുഖാഭരണത്തിലെ സ്വർണ്ണഭാഗം നഷ്ടമായി | Theft

എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna Swamy Temple) മുഖാഭരണത്തിന്റെ കിരീടം വെള്ളിയും ചെവികൾ പിച്ചളയുമാണ്. ഇതിൽ സ്വർണ്ണത്തിൽ തീർത്ത ഭാഗം മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ...

വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കം; ഫരീദാബാദിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു | Faridabad Murder Case

ഫരീദാബാദ്: വിവാഹമോചന കേസ് കോടതിയിൽ ഇരിക്കെ, വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു (Faridabad Murder Case). ഫരീദാബാദിലെ ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശിയായ സംഗീത ദേവി (30) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതിയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഭർത്താവും വീട്ടുകാരുമായി...
- Advertisement -spot_img

Latest News

വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം; ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് ലൈൻമാന് ദാരുണാന്ത്യം | Vazhayur KSEB Lineman Death

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴയൂർ പൊന്നെപ്പാടത്ത് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് കെഎസ്ഇബി ലൈൻമാൻ ദാരുണമായി മരിച്ചു. കാരാട് എള്ളാത്തുറായി പൂവാട്ട് സുരേഷ് ബാബു (48) ആണ്...
- Advertisement -spot_img