ചൈന: ജീവിതസാഹചര്യങ്ങൾ തളർത്താൻ ശ്രമിക്കുമ്പോഴും മകന്റെ ചികിത്സയ്ക്കായി ഏത് പ്രതിസന്ധിയെയും നേരിടുന്ന ഒരമ്മയുടെ കഥയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഹെഫെയ് നഗരത്തിൽ നിന്നുള്ള 36-കാരിയായ സു ജുൻയുൻ എന്ന അമ്മയാണ് ‘സ്‌പൈഡർ വുമൺ’ എന്ന് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത് (Xu Junyun Spider Woman China). അംബരചുംബികളായ കെട്ടിടങ്ങളുടെ പുറംഭിത്തികളിൽ സുരക്ഷാ...
സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. നല്ല ശ്രദ്ധയും പരിചരണവും...