അബുജ: നൈജീരിയയിൽ ഈസ്റ്റർ ആഘോഷങ്ങൾക്കിടെ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു (Nigeria Easter Attacks 2026). വടക്കൻ നൈജീരിയയിലെ മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. ക്രിമിനൽ സംഘങ്ങളും ഭീകരസംഘടനകളും സജീവമായ മേഖലകളിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
വടക്കൻ-മധ്യ ബെനു സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് പ്രദേശത്തുള്ള എംബലോം...