Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Assembly elections

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് പരാതി | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.(Assembly elections, Complaints of fake votes at four places in Ottapalam) ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക്...

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി സുരാജ് വെഞ്ഞാറമൂട് | Assembly Elections

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വെഞ്ഞാറമൂട് ഗവൺമെന്റ് യുപി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Assembly Elections, Suraj Venjaramoodu casts his vote ) അമ്മ, ചേട്ടൻ എന്നിവർക്കൊപ്പമാണ് സുരാജ് വോട്ട് ചെയ്യാനായി എത്തിയത്. തിരക്കുകൾക്കിടയിലും സ്വന്തം നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ താരം, വോട്ടർമാർക്ക്...

കേരളം വിധിയെഴുതുന്നു: ഇതുവരെ 33.28% പോളിംഗ്, വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, പലയിടങ്ങളിലും മികച്ച പോളിംഗ് | Assembly elections

തിരുവനന്തപുരം : കേരളത്തിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കവെ, പ്രമുഖ സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും വിവിധയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. മികച്ച പോളിംഗാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയത്. അന്തിക്കാട് ഹൈസ്കൂളിലെ 41-ാം നമ്പർ ബൂത്തിലെത്തിയാണ് റവന്യൂ മന്ത്രി കെ രാജൻ വോട്ട് രേഖപ്പെടുത്തിയത്. ഡോ. എം.കെ. മുനീർ കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ രാവിലെ...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകൾ പണിമുടക്കി. മെഷീനുകൾക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at many places during mock polling) വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ് മെഷീൻ മോക്ക് പോളിങ്ങിനിടെ തകരാറിലായി....

കേരളം ഇന്ന് പോർക്കളം: 140 മണ്ഡലങ്ങളിൽ ജനവിധി തേടി 883 സ്ഥാനാർത്ഥികൾ, മോക്ക് പോളിംഗ് ആരംഭിച്ചു | Assembly elections

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായി.(Assembly elections, 883 candidates seeking votes...

മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ അറിയേണ്ടത്.. | Assembly Elections

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി 95 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിങ് ശതമാനം വർദ്ധിപ്പിക്കാൻ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.(Malappuram is ready for Assembly Elections, More than 4700 officers,...

തിരഞ്ഞെടുപ്പും ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദേശങ്ങൾ | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ചൂട് കൂടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Assembly Elections, extreme heat in Kerala, Yellow alert...

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമായി | Assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.(Assembly elections, Around 3000 police personnel to be deployed in Ernakulam Rural) തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്....

കേരളത്തിലെ ജനഹിതം ആരോടൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം | Assembly Elections

തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today) ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത്...

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ എളുപ്പവഴികൾ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴിയോ 'ecinet' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാവുന്നതാണ്.(Assembly elections, Is your name in the voter list? Easy...
- Advertisement -spot_img

Latest News

ചെലവ് കുറഞ്ഞ രീതിയിൽ വീട് മനോഹരമാക്കാം: ബജറ്റിലൊതുങ്ങുന്ന 5 എളുപ്പവഴികൾ | Affordable Home Decor Tips

  വീടിന്റെ ഉൾവശം ഒന്ന് പുതുക്കിപ്പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും വലിയ സാമ്പത്തിക ചിലവ് ഭയന്ന് പലരും അത് മാറ്റി വെക്കാറാണ് പതിവ്. എന്നാൽ വൻതുക ചിലവാക്കാതെ തന്നെ വീടിന്...
- Advertisement -spot_img