കൊഹിമ: നാഗാലാൻഡിലെ മോൺ പട്ടണത്തിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വൻ ദുരന്തം (Nagaland landslide). കനത്ത മഴയെ തുടർന്ന് ഡിഫൻസ് കോളനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ കുട്ടികളുൾപ്പെടെ എട്ടുപേർ മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ പ്രദേശത്തെ 13 വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. നിലവിൽ നാല് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മണ്ണിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമായി...