തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് കൃത്യമായ വസ്തുതകൾ നിരത്തി മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ (CM VD Satheesan). പ്രതിപക്ഷ നേതാവിന്റെ കത്തിലെ ആശങ്കകളും ആരോപണങ്ങളും പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പരമാവധി താല്പര്യം മുൻനിർത്തി മാത്രമേ...