ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ നീക്കം.(Women’s Reservation Bill, Number of Lok Sabha seats may increase to 816)
2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നിശ്ചയിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പാർലമെന്റിലെയും നിയമസഭകളിലെയും അംഗബലത്തിൽ വലിയ മാറ്റമുണ്ടാകും.
ലോക്‌സഭയിൽ നിലവിലെ 543 സീറ്റുകൾ എന്നത് 816 ആയി വർദ്ധിച്ചേക്കും. കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി ഉയർന്നേക്കും. സംസ്ഥാന നിയമസഭയിലെ അംഗബലം 140-ൽ നിന്ന് 210 ആയി വർദ്ധിക്കാനും ഈ ഭേദഗതി വഴിയൊരുക്കും. സംവരണ നിയമം നടപ്പിലാക്കുന്നതിലൂടെ നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

