Times Kerala

ആശുപത്രി മുറ്റത്ത് യുവതി പ്രസവിച്ചു; തിരിഞ്ഞുനോക്കാതെ ഡോക്ടർമാരും നഴ്‌സുമാരും

 
baby death
മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. രാവിലെ മുതൽ ഭാര്യ വലഭായിക്ക് പ്രസവവേദനയുണ്ടെന്ന് ഭർത്താവ് അരുൺ പരിഹാർ പറയുന്നു. ആംബുലൻസിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. തുടർന്ന് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിക്ക് ഭാര്യയുമായി എത്തുകയായിരുന്നു. എന്നാൽ ആശുപത്രി മുറ്റത്തെത്തിയിട്ടും ഭാര്യയെ കിടത്താൻ സ്ട്രെച്ചറോ സഹായിക്കാൻ അറ്റൻഡർമാരോ എത്തിയില്ല. തുടർന്നാണ് ഭാര്യ ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുക്കുകയായിരുന്നു. ഡോക്ടർമാരും നഴ്‌സുമാരും ചുറ്റുമുണ്ടായിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരെല്ലാം തടിച്ചുകൂടാൻ തുടങ്ങിയതോടെയാണ് ആശുപത്രി ജീവനക്കാർ സ്‌ട്രെച്ചർ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭർത്താവ് അരുൺ പരിഹാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Related Topics

Share this story