പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ 30 സീറ്റുകളിലും തനിച്ച് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്.(Vijay’s TVK to contest alone in Puducherry, Candidates announced for all 30 seats)
ഏപ്രിൽ 9-നാണ് പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം മെയ് 4-ന് പുതുച്ചേരിയിലെയും ഫലം പ്രഖ്യാപിക്കും.
പുതുച്ചേരിയിൽ വിജയ്‌യുടെ പാർട്ടി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ ഇറക്കുന്നത് നിലവിലെ മുന്നണികളുടെ വോട്ട് വിഹിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുവാക്കളുടെയും ആരാധകരുടെയും പിന്തുണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ടിവികെ നേതൃത്വം.

